ന്യുയോർക്ക്: ആലപ്പുഴ സനാതനം വാർഡിൽ ഏബനേസർ ഭവനത്തിൽ ചെറിയാൻ ഏബ്രഹാം (80) ന്യൂയോർക്കിലെ സ്വവസതിയിൽ നിര്യാതനായി. പവർവിഷൻ ടി.വി. ഡയറക്ടർ ബോർഡ് അംഗമായ എബി ഏബ്രഹാമിന്റെ പിതാവാണു പരേതൻ. തന്റെ 18-ാം വയസ്സിൽ രക്ഷിക്കപ്പെട്ട് സത്യസുവിശേഷ സത്യങ്ങൾക്കായി വേർതിരി യുകയും, ദൈവരാജ്യവ്യാപ്തിക്കായി ആലപ്പുഴ ജോർജ്ജുകുട്ടി എന്നു അറിയപ്പെടുന്ന ദൈവദാസനോടൊപ്പം ചേർന്ന് പെന്തക്കോസ്ത് സത്യങ്ങൾ പ്രചരിപ്പിക്കുന്നതിൽ വ്യാപൃതനായിരുന്നു. 1990-ൽ അമേരിക്കൻ ഐക്യനാടുകളിൽ എത്തിയ ചെറിയാൻ ഏബ്രഹാം മക്കളോടൊത്ത് ന്യൂയോർക്കിൽ താമസിച്ചു വരികയായിരുന്നു. മാവേലിക്കര ചെന്നിത്തല പോച്ചയിൽ കുഞ്ഞമ്മ ഏബ്രഹാം ആണു സഹധർമ്മിണി. ന്യൂയോർക്ക് ഐ. പി. സി. ബെഥേൽ വർഷിപ്പ് സെന്റർ സഭാംഗമാണു.

 ഭൗതീകശരീരം ജൂൺ 2 വെള്ളിയാഴ്ച വൈകിട്ട് 5 മണിക്കു ബെഥേൽ വർഷിപ്പ് സെന്ററിൽ (20 Buckingham Road, Yonkers, NY 10701) പൊതുദർശനത്തിനു വെയ്ക്കുകയും, തുടർന്ന് അനുസ്മരണസമ്മേളനം നടത്തപ്പെടുകയും ചെയ്യും. 

  ജൂൺ 3 ശനിയാഴ്ച രാവിലെ 8 മണിക്ക് ശവസംസ്കാരശുശ്രൂഷ സഭാമന്ദിരത്തിൽ ആരംഭിക്കുകയും, തുടർന്ന് മൗണ്ട് ഹോപ്പ് സെമിത്തേരിയിൽ (50 Jackson Ave, Hastings on Hudson, NY 10706) ഭൗതീക ശരീരം സംസ്കരിക്കും. മക്കൾ: എബി ഏബ്രഹാം – ബ്ലെസി ഏബ്രഹാം,  ജോൺസൻ ഏബ്രഹാം- ജെനി എബ്രഹാം, ഷീബ മാത്യു – ജോൺ മാത്യു,  ഷൈനി മാത്യു – വർഗ്ഗീസ് മാത്യു. പരേതനു 9 കൊച്ചുമക്കൾ ഉണ്ട്. 

 

സംസ്ക്കാര ശുശ്രുഷയുടെ  തത്സമയ സംപ്രേഷണം www.thoolikausa.com    | www.powervisiontv.com

18788279_1493880287338708_1777283381_n (1)

 

വാർത്ത: നിബു വെള്ളവന്താനം 

LEAVE A REPLY

Please enter your comment!
Please enter your name here