ന്യൂ യോർക്ക് : നാസ്സാ കൗണ്ടിയുടെ എക്സിക്യൂട്ടീവ് ആയി മത്സരിക്കുന്ന ജോർജ് മർഗോസിന്റെ  സൗത്ത് ഇന്ത്യൻ കമ്മ്യൂണിറ്റി തെരഞ്ഞെടുപ്പ് കാമ്പയിൻ ചെയർമാൻ  ആയി മലയാളി ആയ ജോസ് ജേക്കബ്ബിനെ ജോർജ് മർഗോസ് നിയമിച്ചു. അമേരിക്കൻ മലയാളികൾ അമേരിക്കൻ രാഷ്ട്രീയത്തിന്റെ ഇടങ്ങളിലേക്ക് കടന്നുവരുന്നതിൻ്റെ  ആദ്യ സൂചനയായി ഈ നിയമനത്തെ വിലയിരുത്തുന്നു. ഇപ്പോൾ നാസാ കൗണ്ടിയുടെ കൺട്രോളർ ആയ  ജോർജ് മർഗോസ് എക്സിക്യൂട്ടീവ് ആയി മത്സരിക്കുന്നത്തിനു മുന്നൊരുക്കങ്ങളുടെ ഭാഗമായി എല്ലാ സൗത്ത് ഇന്ത്യക്കാരെയും തന്റെ ഒപ്പം നിർത്തുകയും വോട്ടു തേടുന്നതിനും വേണ്ടിയാണു ജോസ് ജേക്കബ്ബിനെ നിയമിച്ചിരിക്കുന്നത്. സൗത്തിന്ത്യൻ ഫ്രണ്ട്സ് ഓഫ് ജോർജ് മർഗോസ് എന്നൊരു കാമ്പയിൻ കമ്മിറ്റി ഉണ്ടാക്കിയതിന് ശേഷമാണു മർഗോസ് തന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുമായി മലയാളികൾ ഉൾപ്പെടുന്ന ഇന്ത്യൻ സമൂഹത്തിലേക്ക് വോട്ടു തേടി ഇറങ്ങിയിരിക്കുന്നത്. നാസ കൗണ്ടിയിൽ ഏതാണ്ട് നാൽപ്പതു ശതമാനം ന്യുനപക്ഷ വോട്ടുകൾ ഉണ്ട് തെരഞ്ഞെടുപ്പിൽ ആ വോട്ടുകൾ നിർണായകമാണ്. ഈ വോട്ടുകൾ തനിക്കു അനുകൂലമാക്കുന്നതിനു വിളിച്ചുചേർത്ത യോഗത്തിലാണ് ജോസ് ജേക്കബ്ബിനെ സൗത്തിന്ത്യൻ മേഖലയുടെ ഇലക്ഷൻ കമ്മിറ്റി ചെയർമാനായി നിയമിച്ചത്. ഈ നിയമനം വലിയ അംഗീകാരവും, മലയാളി സമൂഹത്തിനു അഭിമാനവും ആണെന്ന് ജോസ് ജേക്കബ്ബ് പറഞ്ഞു.

വ്യക്തമായ  രാഷ്ട്രീയ കാഴ്ചപ്പാടോടു  കൂടിയാണ് ജോർജ് മർഗോസ് തെരഞ്ഞെടുപ്പ് രംഗത്തിറങ്ങിയിരിക്കുന്നത്. പൂർണ്ണമായും അഴിമതി ഇല്ലാതാക്കുക, പ്രോപ്പർട്ടി  ടാക്സസ് കുറയ്ക്കുക, കമ്മ്യുണിറ്റിയെ ശക്തിപ്പെടുത്തുക, വെള്ളവും പരിസ്ഥിതിയും സംരക്ഷിക്കുക തുടങ്ങി നാല് പ്രധാന അജണ്ടകളാണ് അദ്ദേഹം മുന്നോട്ട് വയ്ക്കുന്നത്.

മലയാളി സമൂഹവുമായി നല്ല ബന്ധം സ്ഥാപിച്ചിട്ടുള്ള ജോർജ് മർഗോസ് ഇന്ത്യൻ സമൂഹവുമായി പൊതുവെ മികച്ച സൗഹൃദം ഉള്ള വ്യക്തിത്വം  ആണ് .

ജോസ് ജേക്കബ്ബിന്റെ ജോർജ് മർഗോസിൻ്റെ സൗത്ത് ഇന്ത്യൻ തെരഞ്ഞെടുപ്പ് കാമ്പയിൻ ചെയർമാൻ  ആയുള്ള നിയമനം മലയാളി സമൂഹം വളരെ അഭിമാനത്തോടെയാണ് കാണുന്നത്. അമേരിക്കൻ മലയാളി സമൂഹം കുറച്ചുകാലമായി ഉയർത്തുന്ന ഒരു പ്രധാന ഇഷ്യു ആണ് മലയാളികളുടെ അമേരിക്കൻ രാഷ്ട്രീയ പ്രവേശം. അമേരിക്കൻ രാഷ്ട്രീയത്തിന്റെ ഭാഗമാകുവാൻ ജോസ് ജേക്കബ്ബിന്റെ നിയമനം സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ന്യൂയോർക്കിലെ മലയാളി സമൂഹം. ജോർജ് മർഗോസ് വിളിച്ചു ചേർത്ത യോഗത്തിൽ ചേംബർ ഓഫ് കൊമേഴ്‌സ് ട്രഷറർ കോശി ഉമ്മൻ, ഫൊക്കാന വിമൻസ് ചെയർപേഴ്സൺ ലീലാ മാരേട്ട്, ഫോമാ വൈസ് പ്രസിഡന്റ് ലാലി  കളപ്പുരയ്ക്കൽ, ട്രിസി തമ്പി, സിബു ജേക്കബ്ബ് ഷാജി, ബേബി ജോസ്, ഡോൺ ജേക്കബ്ബ്, ലിജോ ജോൺ, മാത്യു ജോഷ്വാ, സജി തോമസ്, ജോസ് ജോസഫ് തുടങ്ങിയവർ പങ്കെടുക്കുകയും ജോർജ് മർഗോസിനു പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

_LJP6751_copy _LJP6745_copy _LJP6761_copy _LJP6763_copy _LJP6828_copy _LJP6860_copy_LJP6812_copy

LEAVE A REPLY

Please enter your comment!
Please enter your name here