പാരീസ്: ലൈവ് അഭിമുഖത്തിനിടെ റിപ്പോർട്ടറെ ചുംബിച്ച ടെന്നീസ് താരത്തെ ഫ്രഞ്ച് ഒാപ്പണിൽ നിന്ന് വിലക്കി. ഫ്രഞ്ച് ടെന്നീസ് താരമായ മാക്സിമെ ഹമോവു യൂറോ സ്പോർട്സ് റിപ്പോർട്ടറായ മാലി തോമസിനെ അഭിമുഖത്തിനിടെ ബലം പ്രയോഗിച്ച് ചുംബിക്കുകയായിരുന്നു. 

 തിങ്കളാഴ്ച അഭിമുഖം നടക്കുന്നതിനിടെ റിപ്പോർട്ടറുടെ തൊളിൽ കൈയിട്ട് കഴുത്തിലും തലയിലും ഹമോവു ചുംബിക്കുകയായിരുന്നു. ഹമോവുവിനെ പിടിച്ച് മാറ്റാൻ റിപ്പോർട്ടർ ശ്രമിച്ചുവെങ്കിലും വിഫലമാവുകയായിരുന്നു.  ഹമോവുമായുള്ള അഭിമുഖം അങ്ങേയറ്റം അരോചകമായിരുന്നുവെന്നും ലൈവിലല്ലായിരുന്നുവെങ്കിൽ ഹമോവുവിനെ തൊഴിച്ചേനെ എന്നും സംഭവത്തിന് ശേഷം മാലി തോമസ് പ്രതികരിച്ചു.

287ാം നമ്പർ താരമായ ഹമോവുവിെൻറ അക്രിഡേഷൻ റദ്ദാക്കാനും ഫ്രഞ്ച് ഒാപ്പൺ അധികൃതർ തിരുമാനിച്ചിട്ടുണ്ട്. അഭിമുഖത്തിനിടെയുണ്ടായ സംഭവത്തിൽ ശക്തമായ പ്രതികരണവുമായി ചാനൽ അധികൃതരും രംഗത്തെത്തിയിട്ടുണ്ട്.

tenniskisser

LEAVE A REPLY

Please enter your comment!
Please enter your name here