ഫിലഡെല്‍ഫിയ:  ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയണല്‍ യുവജ നോത്സവം ജൂണ്‍ മൂന്നിനു രാവിലെ 8:30-ന് ആരംഭിക്കും.  രജിസ്‌ട്രേഷന്‍ നടപടികളും തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി  സംഘാടകര്‍ അറിയിച്ചു. വൈകുന്നേരം 5:30- ന് നടക്കുന്ന പൊതു സമ്മേളനത്തില്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യുന്നതാണ്.

 ഗ്രാന്റ്ഫിനാലെയോടനുബന്ധിച്ച് മത്സര  വിജയികള്‍ തങ്ങള്‍ അജയ്യമാക്കിയ കലാരൂപങ്ങള്‍ പൊതുവേദിയില്‍  അവതരിപ്പിക്കുന്നതാണ്. അതോടൊപ്പം  ട്രൈസ്‌റ്റേറ്റ് ഏരിയായിലെ  പ്രമുഖ കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന സംഗീതനൃത്ത പരിപാടി കള്‍ ഗ്രാന്റ്ഫിനാലെയെ വര്‍ണ്ണശബളമാക്കും. ഈ കലാസന്ധ്യയി ലേക്കും അതോടൊപ്പമുള്ള സ്‌നേഹവിരുന്നിലേക്കും ഏവരേയും  കുടുംബസമേതം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.  

FOMAA 05312017

LEAVE A REPLY

Please enter your comment!
Please enter your name here