വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കയിലെ വിദ്യാഭ്യാസ വകുപ്പിന്റെ “ബ്ലൂ റിബണ്‍’ പട്ടികയില്‍ ഉള്‍പ്പെട്ട മികച്ച സ്കൂളായ മേരിലാന്റിലെ എലനോര്‍ റൂസ് വെല്‍റ്റ് ഹൈസ്കൂളില്‍ നിന്നും 2017ലെ വാലിഡിക്‌ടോറിയന്‍ (ഒന്നാം റാങ്ക് 4.4 ജി.പി.എ) ആയി മലയാളിയായ ശില്പ റോയി തെരഞ്ഞെടുക്കപ്പെട്ടു.

2500ലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന റൂസ് വെല്‍റ്റ് ഹൈസ്കൂള്‍ രാജ്യത്തെ സയന്‍സ് ആന്‍ഡ് ടെക്‌നോളജി സെന്റര്‍ കൂടിയാണ്. ഈ സ്കൂളില്‍ നിന്നും വാലിഡിക്‌ടോറിയനാകുന്ന ആദ്യത്തെ മലയാളിയാണ് ശില്പ റോയി.

മൈലപ്ര കൊച്ചുവിളായില്‍ വീട്ടില്‍ റോയി സാമിന്റേയും (ഹൈസ്കൂള്‍ അധ്യാപകന്‍, ന്യൂയോര്‍ക്ക്) വെണ്ണിക്കുളം പട്ടിയാനിക്കല്‍ വീട്ടില്‍ സുനു റോയിയുടേയും (ഹൈസ്കൂള്‍ അധ്യാപിക, മേരിലാന്റ്)ഇളയ പുത്രിയാണ് ശില്പ.

ശില്പയുടെ സഹോദരിമാരായ രേഷ്മ റോയിയും, സ്വേതാ റോയിയും ഇതേ സ്കൂളില്‍ നിന്നും മുന്‍ വര്‍ഷങ്ങളില്‍ മികിച്ച വിജയം കൈവരിച്ചിട്ടുണ്ട്. സ്വേത 2015ലെ സാലുട്ടേറിയനും (സെക്കന്‍ഡ് റാങ്ക്), രേഷ്മ 2012ലെ മൂന്നാം റാങ്കുകാരിയുമായിരുന്നു.

winning__pic2

LEAVE A REPLY

Please enter your comment!
Please enter your name here