hariharan-prithviraj.jpg.image.784.410

 

തെലുങ്ക് ചിത്രമായ ബാഹുബലി ഒരു പുരാണകഥയെ ആസ്പദമാക്കി എടുത്ത ചിത്രമായിരുന്നു. കഥയിലുപരി അതിന്‍റെ മേയ്ക്കിങ് ആയിരുന്നു പ്രധാനപ്രത്യേകത. ഇതാ മലയാളത്തില്‍ നിന്നും പുരാണബ്രഹ്മാണ്ഡചിത്രം എത്തുന്നു.

ശ്രീകൃഷ്ണനെ പ്രധാനകഥാപാത്രമാക്കി ഒരു പുരാണകഥ സിനിമയാക്കാനുള്ള തയാറെടുപ്പിലാണ് പ്രശസ്തസംവിധായകന്‍ ഹരിഹരന്‍. സ്യമന്തകം എന്നുപേരിട്ടിരിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജ് ആകും കൃഷ്ണന്‍റെ വേഷത്തില്‍ എത്തുക. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലായി വന്‍തുക മുതല്‍ മുടക്കിയാണ് ചിത്രം അണിയിച്ചൊരുക്കുന്നത്.

പൃഥ്വിരാജിന് പുറമെ ഇന്ത്യന്‍ സിനിമയിലെ പ്രശസ്തര്‍ സിനിമയില്‍ അണിനിരക്കും. റസൂല്‍പൂക്കുട്ടി ശബ്ദമിശ്രണം നടത്തുന്ന ചിത്രം ഗോകുലം ഗോപാലനാണ് നിര്‍മിക്കുന്നത്.

വളരെക്കാലം മുന്‍പ് തന്നെ ഹരിഹരന്‍റെ മനസ്സിലുണ്ടായിരുന്ന പ്രോജക്ട് ആണിത്. എന്നാല്‍ ഇത്രവലിയ മുതല്‍മുടക്കില്‍ നിര്‍മിക്കുന്ന ചിത്രത്തിന് തുക മുടക്കാന്‍ അക്കാലത്ത് ആരും തയാറല്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനല്ല ലോകമൊട്ടുക്ക് ചിത്രം റിലീസ് ചെയ്യാനുള്ള സംവിധാനം നിലവിലുണ്ട്.

മഹാഭാരത്തിലെ ഒരു ഉപകഥയാണ് സ്യമന്തകം. തന്റെ ആത്മമിത്രമായ സത്രാജിത്തിന് സൂര്യൻ നൽകുന്ന ഉപഹാരമാണ് അമൂല്യമായ സ്യമന്തകമെന്ന മണി. എന്നാല്‍ പിന്നീട് ഈ സ്യമന്തകം മോഷണം പോകുകയും ഭഗവാന്‍ കൃഷ്ണനാണ് ഇതിന് പിന്നിലെന്ന് കിംവദന്തി പരക്കുന്നതുമാണ് കഥ. രുഗ്മിണി, സത്യഭാമ, ജാംബവാന്‍, ബലരാമ എന്നിവരെല്ലാം ചിത്രത്തിലെ കഥാപാത്രങ്ങളാകും.

LEAVE A REPLY

Please enter your comment!
Please enter your name here