ഇന്നിന്റെ മാധ്യമങ്ങളെല്ലാം ആഘോഷപൂർവ്വം കൊണ്ടാടുകയാണ് പൈശാചികതക്ക് നേരെ കത്തിയെടുത്ത പെൺകുട്ടിയുടെ വിജയം! സത്യത്തിൽ അതൊരു വിജയമായിരുന്നോ? “നിസ്സഹായത ” എന്ന പേരിട്ട് വിളിക്കാനാണ് ഞാനിഷ്ടപ്പെടുന്നത് .
              
സ്വന്തം അമ്മയുടെ ഒത്താഷയോട് കൂടി തന്നെ നിരന്തരം പീഡിപ്പിച്ചവനോട് ജനനേന്ദ്രിയം മുറിച്ചെടുത്ത് കൊണ്ട് ഒരു പെൺകുട്ടി ചെയ്ത പ്രതികാരം! അവൾക്ക് മുന്നിൽ മറ്റുവഴികളില്ലായിരുന്നു എന്നതാണ് സത്യം.,… ഒരു ബലാത്സംഗക്കേസിലെ ‘ഇര’ എന്ന നിലയിൽ മാധ്യമങ്ങൾക്ക് മുന്നിൽ, അരക്ഷിതമായ നിയമ വ്യവസ്ഥക്ക് മുന്നിൽ അവൾ നിസ്സഹായ തന്നെയായിരുന്നു…അതെ, ഈ നിസ്സഹായത തന്നെയാണ് ഏവരും ധീരത എന്ന പേരിൽ കൊട്ടിഘോഷിക്കുന്നതും.

            
ലജ്ജ തോന്നുന്നില്ലേ സമൂഹമേ … മൃഗങ്ങളെക്കാളും അ:ധപ്പതിച്ചൊരു മനുഷ്യർക്കിടയിൽ ആയുധധാരിയായി നടക്കേണ്ടൊരു പെണ്ണിന്റെ  അവസ്ഥയോർത്ത്?

അ: ധപ്പതനത്തിന്റെ അഗാധതയിലേക്ക് കൂപ്പു കുത്തുന്ന നമ്മുടെ സമൂഹം മൃഗങ്ങളെപ്പോലും നാണിപ്പിക്കുന്നു.

  എന്താണ് ഇവിടെ സംഭവിച്ച് കൊണ്ടിരിക്കുന്നത്? സ്ത്രീകളുടെ വസ്ത്രധാരണ മാ ണ് പ്രശ്നമെന്ന് പുലമ്പുന്നവർ എട്ട് മാസവും രണ്ട് വയസ്സുമെല്ലാമുള്ള പിഞ്ച് മക്കൾ വരെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാവുന്നതിന്റെ തത്വം കൂടി വിശദീകരിക്കേണ്ടതുണ്ട്.
  
  പുരുഷന്റെ വികലമായ ചിന്താഗധികൾ തന്നെയാണ് മൂല്യ കാരണമായി ചൂണ്ടിക്കാട്ടാനാവുക. സംസ്കാരത്തിന്റെ മൂല്യ ശോഷണം സമൂഹത്തിന്റെ ദൗർബല്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

ഇവിടെ ജനിക്കുന്ന ഓരോ ജീവനും സംരക്ഷണം നൽകാനും, ഓരോരുത്തരുടെയും അഭിമാനവും സുരക്ഷിത താവും കാത്തു സൂക്ഷിക്കുകയും ചെയ്യേണ്ടതിന്റെ പൂർണ്ണമായ ഉത്തരവാദിത്വം നമ്മുടെ കോടതികൾക്കുണ്ട്.

എന്നാലിന്ന്, നിയമം പോലും നോക്കുകുത്തിയാവുന്ന അവസ്ഥയിലേക്ക് നമ്മുടെ സമൂഹം എത്തിച്ചേർന്നിരിക്കുന്നു.

ഓരോ മാതാപിതാക്കളും തിരിച്ചറിയേണ്ടതുണ്ട്, തങ്ങളുടെ പെൺമക്കൾ കനൽക്കട്ടയിലാണെന്നന്ന്… അതിൽ എരിഞ്ഞമരാതെ പ്രതികരിക്കാൻ പഠിപ്പിക്കൂ അവരെ! തെറ്റ് കണ്ടാൽ ” അരുതെ”ന്ന് പറയാനുള്ള ആർജ്ജവം ഉണ്ടാവണം അവൾക്ക്.

സ്വന്തം മക്കളുടെ ഭാവി ! അത് ഒരു പരിധി വരെ മാതാ പിതാക്കളുടെ കരങ്ങളിൽ തന്നെയാണ്. നിങ്ങൾ നിങ്ങളുടെ മക്കളുടെ ഹൃദയത്തിലേക്ക് മിഴിതുറക്കൂ., അവരുടെ ഹൃദയത്തിന്റെ താക്കോ ൽ നിങ്ങളുടെ കൈകളിൽ തന്നെയാണ്.

പെൺമക്കളെ മാത്രമല്ല ആൺമക്കളേയും നാം നമ്മുടെ കരുതലിൽ തന്നെ വളർത്തണം, സ്ത്രീകളെ താഴ്ത്തിക്കെട്ടാ നല്ല, മറിച്ച് അവരെ ബഹുമാനിക്കാനും അംഗീകരിക്കാനും പഠിപ്പിക്കണം.അതിന്റെ മാതൃക കുടുംബങ്ങളിൽ നിന്നു തന്നെ തുടങ്ങണം.

എത്ര തന്നെ സംസ്കരിച്ചാലും ചില പുഴുക്കുത്തുകൾ ബാക്കിയാണ്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളുംഅനാചാരങ്ങളും സമൂഹത്തിൽ കൊടികുത്തി വാഴുന്നിടത്തോളം, കണ്ണു മൂടിക്കെട്ടിയ നിയമത്തിനു മുന്നിൽ പെണ്ണിന്റെ അഭിമാനം തുലാസിലാടുന്നിടത്തോളം, ഇന്റർനെറ്റിന്റെ അതിപ്രസരം കുടുംബങ്ങളിൽ ചങ്ങലക്കണ്ണികൾ തീർക്കുന്നിടത്തോളം ഈ അരക്ഷിതാവസ്ഥ തുടർന്ന് കൊണ്ടേയിരിക്കും.

അതെ പെണ്ണേ..” നീതി “നിശേധിക്കപ്പെടുമ്പോൾ ” “നീ ” തീയാവുക

LEAVE A REPLY

Please enter your comment!
Please enter your name here