ആലപ്പുഴ : കലയേയും സാഹിത്യത്തേയും എഴുത്തുകാരേയും എന്നും പ്രോത്സാഹിപ്പിക്കുന്ന അമേരിക്കന്‍ പ്രവാസിമലയാളികളുടെ സംഘടനകളുടെ ഫൊക്കാന കേരള കണ്‍വന്‍ഷനില്‍ കേരളത്തില്‍ നല്ല രീതിയില്‍ സാഹിത്യ പ്രവര്‍ത്തനം നടത്തുന്ന ഏറ്റുമാനൂര്‍ കാവ്യവേദിക്ക് ധനസഹായം നല്‍കി മാതൃക കാട്ടി.  കഴിഞ്ഞ 15 വര്‍ഷമായി കേരളത്തിലെ കവി  കളുടെ കൂട്ടായ്മയായി തുടരുന്നതോടൊപ്പം കാവ്യവേദി മികച്ച സാഹിത്യക്കാരെ കണ്ടെത്തി പുരസ്ക്കാരങ്ങളും നല്‍കി വരുന്നു.  എഴുത്തുകാരന്‍ സമൂഹത്തിന്‍റെ നാവാണ്.  സമൂഹത്തിന്‍റെ ആവശ്യങ്ങളും പ്രശ്നങ്ങളും പ്രതികരണവും എല്ലാം ലോകം അറിയുന്നത് എഴുത്തുകാരിലൂടെയാണ്.  അതുകൊണ്ടുതന്നെ എഴുത്തുകാരുടെ ഇത്തരം കൂട്ടായ്മകളെ സഹായിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്വമാണെന്നും ഫൊക്കാന ഭാരവാഹികള്‍ പറഞ്ഞു.

    ആലപ്പുഴയിലേക്ക് പാലസ് റിസോര്‍ട്ടില്‍ മെയ് 27 ന് നടന്ന സാഹിത്യ സമ്മേളനത്തില്‍ വച്ചാണ് തുക കൈമാറിയത്.  മലയാള സാഹിത്യ തറവാട്ടിലെ പ്രമുഖരുടെ മഹനീയ സാന്നിദ്ധ്യം കൊണ്ട് വേദി അനുഗൃഹീതമായിരുന്നു.  പ്രൊ. എം.എന്‍.കാരിശ്ശേരി, ആലങ്കോട് ലീലാകൃഷ്ണന്‍ എന്നിവര്‍ക്കൊപ്പം ഫൊക്കാന സാഹിത്യ അവാര്‍ഡ് നേടിയ മോഹന്‍കുമാര്‍ ഐ.എ.എസ്, സതീഷ് ബാബു, പയ്യന്നൂര്‍ ഷീലമോന്‍സ് മുരിക്കന്‍ എന്നിവരും പങ്കെടുത്തു.  കാവ്യവേദിക്കുവേണ്ടി കണ്‍വീനര്‍ പ്രൊഫ. സെബാസ്റ്റ്യന്‍ വട്ടമറ്റം ഫൊക്കാന പ്രസിഡന്‍റ് തമ്പി ചാക്കോയില്‍ നിന്നും തുക സ്വീകരിച്ചു.  വേദിയില്‍ സര്‍വ്വശ്രീ പോള്‍ കറുകപ്പള്ളി ഫൊക്കാന സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, അനിരുദ്ധന്‍ എന്നിവരും പങ്കെടുത്തു.

0T3A8750_1600x1067 0T3A8814_1600x1067 0T3A8818_1600x1067 0T3A8856_1600x1067 0T3A8874_1600x1067 0T3A9841_1600x1067 0T3A9901_1600x1067 0T3A9920_1600x1067

LEAVE A REPLY

Please enter your comment!
Please enter your name here