പ്രമുഖ സാമൂഹിക പ്രവർത്തകനും തോമർ കൺസ്ട്രക്ഷൻ കമ്പനി മേധാവിയുമായ തോമസ് മൊട്ടക്കൽ  ഫോമാ  മിഡ്  അറ്റ് ലാന്റിക് റീജിയൺ യുവജനോത്സവത്തിന്റെ മെഗാ സ്പോൺസർ.

ഫോമ എന്ന ബൃഹദ് പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾ വളരെ അടുത്ത് നിന്ന് നോക്കിക്കാണുന്ന ഒരാളാണ്  താനെന്നും  അതിന്റെ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ഭാവി തലമുറയ്ക്ക് മുതല്കൂട്ടാകുമെന്നും ന്യൂ ജേഴ്‌സിയിൽ ഫോമാ തുടക്കം കുറിച്ച  യങ്ങ് പ്രൊഫെഷണൽ സമ്മിറ്റ് അതിന് ഒരു ഉത്തമ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു , ഈ കലാ  മാമാങ്കത്തിന്റെ ഭാഗമാകുവാൻ  കഴിഞ്ഞതിൽ വളരെ  ചാരിതാർഥ്യമുണ്ടെന്നും  മലയാളികളുടെ  ഇടയിലെ കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാൻ നടത്തപ്പെടുന്ന യുവജനോത്സവത്തിന് എല്ലാ വിധ ആശംസകളും നേരുന്നതായും  ലേഖകന് അനുവദിച്ച അഭിമുഖത്തിൽ  അദ്ദേഹം അറിയിച്ചു.

 ജൂൺ 3 ശനിയാഴ്ച രാവിലെ 8 മുതൽ വൈകിട്ട്  8:30 വരെ ഫിലാഡൽഫിയ അസൻഷൻ ചർച്ച് ഓഡിറ്റോറിയത്തിൽ  വച്ചാണ് യുവജനോത്സവം  നടത്തപ്പെടുന്നത്.

കൂടുതൽ വിവരങ്ങൾക്ക്: സാബു സ്കറിയ ( റീജിണൽ വൈസ് പ്രസിഡന്റ് ) – 267-980-7923, ജോജോ കോട്ടൂർ (സെക്രട്ടറി) – 610-308-9829,  സന്തോഷ് എബ്രഹാം (പി ആർ ഒ ) – 215-605-6914

thomas mo thomar fomaa june 3

LEAVE A REPLY

Please enter your comment!
Please enter your name here