ഫിലാഡൽഫിയ : ശ്രുതിലയ താളങ്ങൾ അരങ്ങുതിമിർത്താടിത്തുടങ്ങി. ശുദ്ധ സംഗീതത്തിന്റെ മാസ്മരലഹരിയിൽ പ്രേക്ഷകർ തിങ്ങിനിറഞ്ഞ വേദി മുന്നിൽ സംഗീത മത്സരങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. മത്സരാർത്ഥികളുടെ ബാഹുല്യം നിമിത്തം രണ്ടുവേദികളിലായിട്ടാണ് നൃത്ത മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത് .വേദി നാലിൽ  പ്രസംഗ മത്സരങ്ങൾ. ഉത്തമ പ്രഭാഷണങ്ങളുടെ ആധികാരികതയും നിലവാരവും പുലർത്തുന്നു. എല്ലാ വേദികളിലും പ്രഗത്ഭരായ വിധികർത്താക്കൾ .മത്സരഫലങ്ങൾ തത്സമയം അറിയുവാൻ ഡേറ്റാ സെന്റർ പ്രവർത്തനക്ഷമം. മുന്ന് കേന്ദ്രങ്ങളിൽ ആയി രെജിസ്ട്രേഷൻ നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. സമയബന്ധിതമായി മത്സരങ്ങൾ പൂർത്തീകരിക്കുവാനുള്ള തീവ്രശ്രമത്തിലാണ് സംഘാടകർ. കലാ അധ്യാപകരും മാതാപിതാക്കളും തികഞ്ഞ ആവേശത്തിലും പ്രതീക്ഷയിലുമാണ്. ആദ്യ മത്സരഫലങ്ങൾ പുറത്തുവരാൻ ഇനിയും അധികം കാത്തിരിക്കേണ്ടിവരില്ല എന്ന പ്രതീക്ഷയിലാണ് മത്‌സരാർത്ഥികൾ .

ഫോമാ ജനറൽ സെക്രട്ടറി ജിബി തോമസ്, ആർ വി പി ബാബു സ്കറിയ, സെക്രട്ടറി ജോജോ കോട്ടൂർ, ട്രഷറര് ബോബി തോമസ്, പി ആർ ഓ സന്തോഷ് എബ്രഹാം, ആർട്സ് കമ്മിറ്റി ചെയർമാൻ ഹരികുമാർ രാജൻ എന്നിവരുടെ നേതൃത്വത്തിൽ സംഘാടകരും, വോളന്റിയേഴ്‌സും അക്ഷീണ പരിശ്രമം ചെയ്തുകൊണ്ടിരിക്കുന്നു.കേരളാ അസോസിയേഷൻ ഓഫ് ന്യൂ ജേഴ്സി പ്രസിഡന്റ് സ്വാപ്നാ രാജേഷ്, കേരളാ സമാജം ന്യൂ ജേഴ്സി പ്രസിഡന്റ് ഹരികുമാർ രാജൻ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റ് ഫിലാഡൽഫിയ പ്രസിഡന്റ് ആണ് സ്കറിയ, കല മലയാളി അസോസിയേഷൻ, ഡെലവർ വാലി പ്രസിഡന്റ് ഡോ:കുര്യൻ മത്തായി, ഡെലവർ മലയാളി അസോസിയേഷൻ പ്രസിഡന്റ് അബിതാ ജോസ്, സൗത്ത് ജേഴ്സി മലയാളി അസോസിയേഷൻ നേതാക്കളായ പോൾ സി മത്തായി, രാജു വർഗീസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ അംഗസംഘടനകളുടെ നേതാക്കളും പ്രവർത്തകരും പ്രവർത്തന നിരത രായി യുവജനോത്സവ നഗരിയിൽ പ്രവർത്തിച്ചു വരുന്നു.

A22I0789 A22I0848 A22I0754 A22I0834

LEAVE A REPLY

Please enter your comment!
Please enter your name here