ചിക്കാഗോ യിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന   സകല മലയാളികൾക്കുമായി ചിക്കഗോമലയാളീ അസോസിയേഷൻ ഒരുക്കുന്ന  ചിക്കാഗോ മലയാളീ പിക്നിക്കിന്റെ ഒരുക്കങ്ങൾ പൂർത്തി ആയതായി പ്രസിഡന്റ് രഞ്ജൻ അബ്രഹാമും സെക്രട്ടറി ജിമ്മി കണിയാലിയും പിക്നിക് കൺവീനർ സണ്ണി മൂക്കെട്ടും അറിയിച്ചു.  ജൂൺ 17  ശനിയാഴ്ച  ഉച്ചയ്ക്ക് പന്ത്രണ്ടു മുതൽ വൈകുന്നേരം ആറുവരെ ഡെസ്പ്ലെയ്നിസിലുള്ള ബെൻഡ് ലെയ്ക്ക് പാർക്കിൽ (Bend lake Park, Golf and Bender Road) വച്ചു പിക്നിക് നടത്തപ്പെടും.

 സാധാരണ വിവിധ വില്ലേജുകളുടെയോ, താലൂക്കുകളുടേയോ അടിസ്ഥാനത്തിലുള്ള പിക്നിക്കുകൾ ഷിക്കാഗോയിൽ പതിവാണ്. എന്നാൽ ഷിക്കാഗോയിലും പരിസരപ്രദേശങ്ങളിലും താമസിക്കുന്ന എല്ലാ കേരളീയർക്കും ജാതിയുടെയോ മതത്തിന്റെയോ വേർതിരിവുകളില്ലാതെ പ്രാദേശികമായ വിഭാഗീയ ചിന്തകളില്ലാതെ നമ്മുടെ കേരളം, നാമെല്ലാം മലയാളികൾ എന്ന സാഹോദര്യത്തിന്റെ വികാരമുണർത്തുവാൻ പിക്നിക് സഹായിക്കമെന്നു പ്രതീക്ഷിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു .

  പിക്നിക് കമ്മിറ്റി യിൽ  സണ്ണി മൂക്കെട്ട് (കൺവീനർ) , മനു നൈനാൻ, ജോഷി മാത്യു പുത്തൂരാൻ, സഖറിയ ചേലക്കൽ   എന്നിവരാണുള്ളത് . കൊച്ചു കുട്ടികൾ മുതൽ  മുതിർന്നവർ വരെ എല്ലാവര്ക്കും പങ്കെടുക്കാവുന്ന എല്ലാ വിഭാഗം ആളുകൾക്കും ആഹ്ളാദം  പകരുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത് .വിവിധ തരം  മത്സരങ്ങളും  കളികളും രുചികരമായ ഭക്ഷണങ്ങളും  സുലഭം ആയിരിക്കും . മത്സരങ്ങളിൽ വിജയികളാകുന്നവർക് സമ്മാനങ്ങളും നൽകുന്നതായിരിക്കും

 ഫിലിപ്പ് പുത്തൻപുരയിൽ, ജോൺസൻ കണ്ണൂക്കാടൻ, ജിതേഷ്  ചുങ്കത്തു , ഷാബു മാത്യു, അച്ചന്കുഞ്ഞു മാത്യു, ചാക്കോ തോമസ് മറ്റത്തിൽപറമ്പിൽ . ജേക്കബ് മാത്യു പുറയംപള്ളി,  ജോഷി  വള്ളിക്കളം, ജോസ് സൈമൺ മുണ്ടപ്ലാക്കിൽ, മത്തിയാസ് പുല്ലാപ്പള്ളിൽ , ഷിബു മുളയാനിക്കുന്നേൽ , സ്റ്റാൻലി മാത്യൂ , സിബിൾ  ഫിലിപ്പ്, ടോമി അമ്പേനാട്ട്, ബിജി സി മാണി എന്നിവരടങ്ങുന്ന  ഡയറക്ടർ ബോർഡ് പിക്നിക് വിജയിപ്പിക്കാനാവശ്യമായ അവസാന മിനുക്കുപണികളിൽ മുഴുകിയിരിക്കുകയാണ് .

  ഗൃഹാതുരസ്മരണകളെ തൊട്ടുണർത്തുവാനും, പഴയതും പുതിയതുമായ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും സൗഹൃദങ്ങളെ ഊട്ടിയുറപ്പിക്കുവാനും മറ്റു മലയാളികളെ പരിചയപ്പെടുവാനും അവസരം നൽകുന്ന പിക്നിക്കിലേക്ക് എല്ലാ മലയാളികളെയും കുടുംബസമേതം സ്വാഗതം ചെയ്യുന്നുകൂടുതൽ വിവരങ്ങൾക്ക്  സണ്ണി മൂക്കെട്ട്  (847 401 2742 ) , ജോഷി പുത്തൂരാൻ  (630 544 7780) മനു നൈനാൻ ( 87 532 9384), സക്കറിയ  ചേലക്കൽ (630 605 1172) എന്നിവരുമായോ  മറ്റു ഭാരവാഹികളുമായോ  ബന്ധപെടുക

Renjan Abraham - President Jimmy Kaniyaly Secretary (1) Sunny Mookett  Picnic Convenor Treasurer - Philip Puthenpurayil

 

LEAVE A REPLY

Please enter your comment!
Please enter your name here