എന്റെ ഏട്ടൻ തിരുവനന്തപുരത്തുണ്ട് .ഞാൻ അവിടെ പോകുമ്പോൾ കന്യാകുമാരിയിൽ പോകും തൊഴാൻ. 3.30 മണികൂറേയുള്ളൂ ഏട്ടന്റെ വീട്ടീന്ന്.2002 ൽ എന്റെ കൂട്ടുകാരിയുമായി വേനലവധിക്ക് കന്യാകുമാരിക്ക് പോയി.അവൾ അവിടെ പോയിട്ടുണ്ടെങ്കിലും തൊഴുതിട്ടില്ല…
ഞങ്ങൾ വെളുപ്പിന് 5 മണിക്ക് വീട്ടിൽ നിന്നിങ്ങി. 9 മണിയായപ്പോൾകന്യാകുമാരിയിൽ ചെന്നു. വിശന്നു തുടങ്ങിയിരുന്നു. തൊഴുതിട്ട് കഴിക്കാം എന്നു കരുതി അമ്പലത്തിൽ കയറി.അപ്പോ ദാ ദേവിയുടെ നടയിൽ പ്രവേശനം 12.30 ശേഷം. ഏതോ വമ്പൻ ടീമിന്റെ പ്രത്യേക പൂജ.പ്രധാന വാതിലിൽ നൂറുകണക്കിനാളുകളും.. കരച്ചിൽ വന്നു പോയി..

തൊഴാൻ പറ്റില്ലല്ലോന്നോർത്ത്. അടച്ചിട്ട അഴിവാതിൽ കൂടി ദേവിയേ കാണാം കുറച്ച് ദൂരെ നിന്ന്.ഒന്ന് ചുറ്റിയടിച്ചിട്ട് പോയി കഴിച്ച് 12.30 വരാം എന്ന് നിനച്ച് ഉള്ളിൽ വെറുതേ പ്രദക്ഷിണം വച്ച് ഒരു ഭാഗത്ത് കൽ ഭിത്തിയിൽ ചാരിയങ്ങനെ നിന്നു. അപ്പോ ദാ പൂജാരി വാതിൽ തുറന്ന് എന്തിനോ പുറത്തേക്ക് പോയി.അഞ്ചു മിനിറ്റിന് ശേഷം അതേ പോലെ അകത്തേയ്ക്കും..

അകത്തേയ് കയറുമ്പോൾ ചെറുതായി ഒന്നു കടാക്ഷിച്ചു. വാതിലടഞ്ഞ ശബ്ദത്തോടൊപ്പം എന്റെ വയറ്റിൽ നിന്നും വിശപ്പിന്റെ ശംഖ് മുഴങ്ങി മണി പത്തര കഴിഞ്ഞിരന്നു.
പൂജ നടത്തുന്ന കുറേ ആളുകൾ അകത്ത് അമ്മാ… തായേ… വിളിയുമായി….. പുകയുന്ന ചന്ദന കർപ്പൂരാദികൾക്കൊപ്പം എന്റെ വയറും പുകഞ്ഞു തുടങ്ങി..
സർവ്വാലങ്കാര വിഭൂഷിതയായി കന്യാകുമാരി ദേവി.
ദേവീ കന്യാകുമാരി പാട്ട് എന്റെ മനസ്സിൽ വന്നു പക്ഷേ പാടിയില്ല.
പെട്ടന്നതാ വാതിൽ തുറക്കുന്ന ശബ്ദം പൂജാരിയുടെ തലമാത്രം പുറത്തേക്ക് നീണ്ടു.പൂജ കാണണമാ വാങ്കോ.. പട്ടുസാരിയിലും മുല്ലപ്പൂവിലും വെളുത്ത കല്ലിന്റെ മൂക്കൂത്തിയിലും എന്നെ ഒരൊത്ത പാണ്ടി ലുക്ക് തോന്നിയിട്ടാവും അങ്ങേരങ്ങോട്ട് ക്ഷണിച്ചത്. ദേവിയുടെ പാദങ്ങളിൽ തൊടാവുന്ന ദൂരത്തിൽ ഞങ്ങൾ ചെന്ന് നിന്നു.
കൺകുളിർക്കേ ദേവിയെ കണ്ടു…

ഒന്നും പ്രത്യേകിച്ച് പറഞ്ഞില്ല……

എന്തു പറയാൻ എല്ലാം അറിയുന്നവൾ….

അഷ്ടഗന്ധം ചുറ്റും പടർന്നു .വിശപ്പിന്റെ ഗന്ധം എന്റെ വയറ്റിൽ നിന്നും മൂക്കിലേ’ക്ക് ഇരച്ചു കയറി.. മണി 11 .30 കഴിഞ്ഞു. ഒരു തളർച്ച പോലെ.കണ്ണിൽ ഇരുട്ട് കയറുന്ന പോലെ.
വിശപ്പിന്റെ വിളി എന്റെ തൊണ്ടക്കുഴിയിൽ.കുരുങ്ങി നിലവിളിയായി പുറത്തേക്ക് വന്നത് ” അന്നപൂർണ്ണേ വിശാലാക്ഷീ എന്ന കീർത്തന വരികളായാണ്…
അഖിലാണ്ഡേശ്വരീ.. രക്ഷ മാം ശ്രീ.. പാഹിം മാം ശ്രീ രാജ രാജേശ്വരീ..

ഒടുവിൽ സമർപ്പണം നടക്കുമ്പോൾ ശ്രീ ചക്ര രാജ സിംഹാസനേശ്വരീ ശ്രീ ലളിതാ അംബികേ ഭുവനേശ്വരീ  പാടി നിർത്തി.
എന്തായാലും വീട്ടുകാർക്ക് നൽകാൻ പ്രസാദം പൊതിഞ്ഞു കെട്ടി തന്നതുമായി 12.30 ആയപ്പോൾ അമ്പലത്തിൽ നിന്നിറങ്ങി.
കുടിക്കാൻ ആദ്യം കിട്ടിയത് പനിനീർ ഇ ള നീർ ചേർത്ത നറും പാൽ..പിന്നെ തിന്നാൻ എന്തൊക്കെ കിട്ടീന്ന് നിശ്ചയമില്ല.കൂടെ പ്രമാദവും റൊമ്പ നന്നായിരുന്തതും എല്ലാ മേ പോന്ന്.. അപ്പോൾ ദാ വരുന്നു പൂജാരി ചെറിയ നാക്കിലയിൽ പൂവ് ,കുങ്കുമം പഴം എല്ലാം.. നന്നായി വരും എന്നനുഗ്രഹിച്ചപ്പോൾ.ജീവിതത്തിലെ വട്ടിനെ ദേവി അംഗീകരിച്ച പോലെ തോന്നീട്ടോ…
ദേവി അംഗീകരിച്ചു തന്ന കുഞ്ഞഹങ്കാരവുമായി വിവേകാനന്ദ പാറയിലൂടെ ചാടിത്തുള്ളി നടന്നു .
വിശപ്പറിഞ്ഞതേയില്ല .ഭക്ഷിക്കാൻ ദേവീ പ്രസാദത്തിനപ്പുറം
ന്താ വേണ്ടേ..
രണ്ട് ചുങ്കിടി സാരിയും വാങ്ങി അഞ്ചു മണിയായപ്പോൾ അസ്തമയ സൂര്യനോട് പിന്നെ വരാംട്ടോ.ന്ന് പറഞ്ഞ് പോന്നു.

ഈ വേനലവധിയിൽ യാത്ര പിരിഞ്ഞിട്ട് 15 വർഷം …

LEAVE A REPLY

Please enter your comment!
Please enter your name here