കൊച്ചി: സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവും മുന്നറിയിപ്പുമായി കോടതി. പുതിയ ബിയര്‍- വൈന്‍ പാര്‍ലറുകള്‍ക്ക് അനുമതി വേണ്ടെന്നാണ് ഉത്തരവ്. പാതയോര മദ്യശാലകള്‍ ഉടന്‍ തുറക്കരുതെന്നും മദ്യശാലകള്‍ തുറക്കാനുള്ള നീക്കം എന്ത് അടിസ്ഥാനത്തിലെന്നും ഹൈക്കോടതി.

മദ്യശാലകള്‍ തുറക്കുന്നതിനെതിരായ ഹര്‍ജിയില്‍ വിധി വരും വരെയാണ് ഈ നിര്‍ദ്ദേശം.

കോടതിയുടെ മേല്‍ പഴിചാരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കോടതി ഉത്തരവ് തെറ്റായി വ്യാഖ്യാനിച്ചെന്നും ആരോപണം. കോടതി ഉത്തരവിന്മേല്‍ എന്തെങ്കിലും അവ്യക്തത ഉണ്ടെങ്കില്‍ കോടതിയെ സമീപിക്കാമായിരുന്നെന്നും കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here