കന്നുകാലി അറവ് നിരോധനവുമായി ബന്ധപ്പെട്ട നിരോധനത്തിനെതിരേ കേരള നിയമസഭ പ്രമേയം പാസാക്കി. വോട്ടെടുപ്പ് ഇല്ലാതെയാണ് പ്രമേയം പാസാക്കിയത്.

സഭയിലെ ഏക ബി.ജെ.പി അംഗം ഒ രാജഗോപാല്‍ മാത്രമാണ് പ്രമേയത്തെ എതിര്‍ത്തത്. ബാക്കി സഭാംഗങ്ങളെല്ലാം ഒറ്റക്കെട്ടായി പ്രമേയത്തെ അനുകൂലിക്കുകയായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ കന്നുകാലി അറവ് നിരോധനം ചര്‍ച്ച ചെയ്യാനാണ് സര്‍ക്കാര്‍ ഇന്ന് പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചു ചേര്‍ത്തത്. വിശദമായ ചര്‍ച്ചയ്ക്കു ശേഷമാണ് സഭ പ്രമേയം പാസാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here