Home / പുതിയ വാർത്തകൾ / ഫോമാ മിഡ് അറ്റലാന്റിക് റീജിയണല്‍ യുവജനോത്സവം; വര്‍ണ്ണാഭം വന്‍വിജയം

ഫോമാ മിഡ് അറ്റലാന്റിക് റീജിയണല്‍ യുവജനോത്സവം; വര്‍ണ്ണാഭം വന്‍വിജയം

ഫിലഡെല്‍ഫിയ: ന്യജേഴ്സി, ഡെലവര്‍, പെന്‍സില്‍വാനിയ  എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് നിരവധി കലാകാരന്മാരും  കലാകാരികളും പങ്കെടുത്ത ഫോമാ മിഡ് അറ്റ്ലാന്‍റിക് റീജിയണല്‍  യുവജനോത്സവം മത്സരഇനങ്ങളുടെ വൈവിധ്യം കൊണ്ടും  സംഘാടകമികവുകൊണ്ടും ദേശീയ ശ്രദ്ധ പിടിച്ചുപറ്റി. ജൂണ്‍ 3 ശനിയാഴ്ച രാവിലെ ഫിലാഡെല്‍ഫിയ അസന്‍ഷന്‍  മാര്‍ത്തോമ്മാ ഓഡിറ്റോറിയത്തില്‍ R.V.P സാബു സ്കറിയ  അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്ഘാടന യോഗത്തില്‍ ഫോമാ  ദേശീയ ജനറല്‍ സെക്രട്ടറി ജിബി തോമസ് , RVP സാബു സ്കറിയ, സെക്രട്ടറി ജോജോ  കോട്ടൂര്‍, ട്രഷറാര്‍ ബോബി തോമസ്, PRO സന്തോഷ് എബ്രഹാം  ആര്‍ട്സ് ചെയര്‍മാന്‍ ഹരികുമാര്‍രാജന്‍, നാഷണല്‍  കമ്മിറ്റി അംഗം സിറിയക് കുര്യന്‍, രേഖാ നായര്‍ അംഗസംഘടനകളെ പ്രതിനിധീകരിച്ച് അനു സ്കറിയ(MAP) സ്വപ്ന രാജേഷ് (KANJ) ഹരികുമാര്‍രാജന്‍ (KSNJ) സണ്ണി എബ്രഹാം (KALAA) അബിതാജോസ് (DELMA), എന്നിവര്‍ സംയുക്തമായി ഏഴ് തിരികള്‍ തെളിച്ച് കലാമാമാങ്കം  ഉദ്ഘാടനം ചെയ്തപ്പോള്‍ ഏഴു സ്വരങ്ങളും ഏഴു നിറങ്ങളും ശ്രുതിലയ  താള മധുരമായി ആസ്വാദക ഹൃദയത്തിലേയ്ക്ക് പടര്‍ന്നു കയറിയ ഗൃഹാ…

സന്തോഷ് എബ്രഹാം

ന്യജേഴ്സി, ഡെലവര്‍, പെന്‍സില്‍വാനിയ എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് നിരവധി കലാകാരന്മാരും കലാകാരികളും പങ്കെടുത്ത ഫോമാ മിഡ് അറ്റ്ലാന്‍റിക് റീജിയണല്‍ യുവജനോത്സവം മത്സരഇനങ്ങളുടെ വൈവിധ്യം കൊണ്ടും സംഘാടകമികവുകൊണ്ടും ദേശീയ ശ്രദ്ധ പിടിച്ചുപറ്റി

User Rating: Be the first one !

ഫിലഡെല്‍ഫിയ: ന്യജേഴ്സി, ഡെലവര്‍, പെന്‍സില്‍വാനിയ  എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് നിരവധി കലാകാരന്മാരും  കലാകാരികളും പങ്കെടുത്ത ഫോമാ മിഡ് അറ്റ്ലാന്‍റിക് റീജിയണല്‍  യുവജനോത്സവം മത്സരഇനങ്ങളുടെ വൈവിധ്യം കൊണ്ടും  സംഘാടകമികവുകൊണ്ടും ദേശീയ ശ്രദ്ധ പിടിച്ചുപറ്റി. ജൂണ്‍ 3 ശനിയാഴ്ച രാവിലെ ഫിലാഡെല്‍ഫിയ അസന്‍ഷന്‍  മാര്‍ത്തോമ്മാ ഓഡിറ്റോറിയത്തില്‍ R.V.P സാബു സ്കറിയ  അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്ഘാടന യോഗത്തില്‍ ഫോമാ  ദേശീയ ജനറല്‍ സെക്രട്ടറി ജിബി തോമസ് , RVP സാബു സ്കറിയ, സെക്രട്ടറി ജോജോ  കോട്ടൂര്‍, ട്രഷറാര്‍ ബോബി തോമസ്, PRO സന്തോഷ് എബ്രഹാം  ആര്‍ട്സ് ചെയര്‍മാന്‍ ഹരികുമാര്‍രാജന്‍, നാഷണല്‍  കമ്മിറ്റി അംഗം സിറിയക് കുര്യന്‍, രേഖാ നായര്‍ അംഗസംഘടനകളെ പ്രതിനിധീകരിച്ച് അനു സ്കറിയ(MAP) സ്വപ്ന രാജേഷ് (KANJ) ഹരികുമാര്‍രാജന്‍ (KSNJ) സണ്ണി എബ്രഹാം (KALAA) അബിതാജോസ് (DELMA), എന്നിവര്‍ സംയുക്തമായി ഏഴ് തിരികള്‍ തെളിച്ച് കലാമാമാങ്കം  ഉദ്ഘാടനം ചെയ്തപ്പോള്‍ ഏഴു സ്വരങ്ങളും ഏഴു നിറങ്ങളും ശ്രുതിലയ  താള മധുരമായി ആസ്വാദക ഹൃദയത്തിലേയ്ക്ക് പടര്‍ന്നു കയറിയ ഗൃഹാ തുരത്വം നിറഞ്ഞ കലയുടെ ഉത്സവത്തിനു തുടക്കം കുറിച്ചു. ബോബി തോമസ്സ് കൃതജ്ഞത പ്രകാശിപ്പിച്ചു.   

ഒരേ സമയം നാലു വേദികളിലായി നടന്ന മത്സരങ്ങള്‍ക്ക് ആര്‍ട്സ്  കമ്മിറ്റി കോ-ചെയര്‍ന്മാരായ ബിജു എബ്രഹാം, നീതു രവീന്ദ്രന്‍, അജിത്  ഹരിഹരന്‍, അബിതാ ജോസ് എന്നിവര്‍ ഒരോ വേദിയിലും നേതൃത്വം നല്‍കി .മിലി ഫിലിപ്പിന്‍റെ നേതൃത്വത്തില്‍ 50 വോളണ്ടിയര്‍മാര്‍ ചെയ്ത സേവനം  യൂത്ത്ഫെസ്റ്റിവലിന്‍റെ സുഗമമായ നടത്തിപ്പിനു സഹായകമായി. മത്സരഫല ങ്ങള്‍ കൃത്യതയിലും വേഗത്തിലും പ്രസിദ്ധികരിക്കുവാന്‍ സിറിയക്ക് കുര്യൻ, തോമസ് ഏബ്രഹാം (ബിജു), ശ്രീദേവി അജിത് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള ഐ.ടി ടീം ജാഗ്രതയോടെ ഡേറ്റാസെന്‍ററില്‍  പ്രവര്‍ത്തനക്ഷമമായിരുന്നു. മൂന്ന് സ്ഥലങ്ങളിലായി രജിസ്ട്രേഷന്‍ ഡെസ്കു കളും പ്രധാനവേദിയോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ ഡെസ്ക്കും ക്രമീകരിച്ചത്  മത്സരാര്‍ത്ഥികള്‍ക്ക് ഏറെ സഹായകമായി എന്ന് മാതാപിതാക്കള്‍ അഭിപ്രായപ്പെട്ടു.  കലാരംഗത്ത് പ്രാഗല്‍ഭ്യം തെളിയിച്ച വിദഗ്ദരായ 20 വിധികര്‍ത്താക്കളാണ്  വിധി നിര്‍ണ്ണയം നടത്തിയത്. ഭൂരിഭാഗം മത്സരാര്‍ത്ഥികളുടേയും പ്രകടനം  പ്രൊഫഷണല്‍ നിലവാരം പുലര്‍ത്തിയതായും അവരെ അതിനു സജ്ജരാക്കിയ  അദ്യാപകരും മാതാപിതാക്കളും പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നതായും  വിധികര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടു. റീജണല്‍തല മല്‍ത്സരങ്ങളില്‍ ഒന്നും  രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയവര്‍ 2018-ലെ ചിക്കാഗോ കണ്‍വന്‍ഷന്‍  ദേശീയ യുവജനോത്സവത്തില്‍ പ്രവേശനാര്‍ഹരാണെന്ന് സംഘടകര്‍ അറിയിച്ചു.

വൈകുന്നേരം  നടന്ന ഗ്രാന്‍റ്ഫിനാലെയില്‍ അനു സ്കറിയ,സ്വപ്ന രാജേഷ്, അബിത ജോസ് എന്നിവർ എം.സി മാരായിരുന്നു. കാലാസന്ധ്യയിലേക്ക് കടന്നുവന്ന ഏവരെയും റീജിയണൽ വൈസ് പ്രസിഡന്റ് സാബു സ്കറിയ സ്വാഗതം ചെയ്തു. തോമാര്‍  കണ്‍സ്ട്രക്ഷന്‍ C.E.O തോമസ്സ് മൊട്ടയ്ക്കൽ മുഖ്യപ്രഭാഷണം നടത്തി, ഫോമാ നാഷണല്‍  വൈസ് പ്രസിഡന്‍റ്  ലാലി കളപ്പുരയ്ക്കൽ, ഫോമാ  ദേശീയ ജനറല്‍ സെക്രട്ടറി ജിബി തോമസ്സ് എന്നിവർ ആശംസകൾ നേർന്നു. തഥവസരത്തില്‍ ഉത്തമസാഹിത്യസൃഷ്ടികളും  പ്രവാസിമലയാളികള്‍ ആവശ്യം അറിഞ്ഞിരിക്കേണ്ട ബിസിനസ്സ്  സംരഭങ്ങളുടെ വിവരങ്ങളുമടങ്ങിയ സമ്പൂര്‍ണ്ണ സുവനീര്‍  ചീഫ് എഡിറ്റര്‍ സന്തോഷ് എബ്രഹാമില്‍ നിന്ന് ഏറ്റുവാങ്ങി മുഖ്യാഥിതി തോമസ് മൊട്ടേയ്ക്കലിനു നല്‍കി ഫോമാ നാഷണല്‍  വൈസ് പ്രസിഡന്‍റ് ലാലി കളപ്പുരയ്ക്കല്‍ പ്രകാശനം ചെയ്തു.           

ഫോമാ മിഡ് അറ്റ്ലാന്‍റിക് റീജിയണല്‍ കണ്‍വന്‍ഷന്‍  ചെയര്‍മാന്‍ അലക്സ് ജോണ്‍, ഫണ്ട് റെയ്സിംഗ് ചെയര്‍മാന്‍  അനിയന്‍ ജോര്‍ജ്ജ്, ഫോമാ സ്ഥാപക നേതാക്കളായ ജോര്‍ജ്ജ്  മാത്യൂ, ജെ.മാത്യൂ , ജോൺ സി വർഗീസ്, കമ്മിറ്റി അംഗങ്ങള്‍ , സ്പോണ്‍സര്‍മാര്‍, അംഗ സംഘടനാ നേതാക്കള്‍, തുടങ്ങിയവരും സമ്മാനവിതരണത്തില്‍  പങ്കാളികളായി. യൂത്ത് ഫെസ്റ്റിവല്‍, സുവനീര്‍ എന്നീ വന്‍  വിജയങ്ങള്‍ക്കു പുറമേ നിരവധി വിജയികളെ സൃഷ്ടിക്കുവാനും  പ്രതിഭകളെ കണ്ടെത്തുവാനും ഫോമാ മിഡ് അറ്റ്ലാന്‍റിക് റീജി യണിന്‍റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ടു സാധ്യമായതായി ജനറല്‍  സെക്രട്ടറി ജിബി തോമസ് പ്രസ്താവിച്ചു.         

കലാതിലകമായി ദിയാ ചെറിയാനും ജൂണിയര്‍ കലാതില കമായി ഹന്നാ ആന്‍റോ പണിക്കരും കലാപ്രതിഭയായി ജോസഫ്  ചിറയിലും വിജയമകുടമണിഞ്ഞു.       

ആഴ്ചകള്‍ നീണ്ട അദ്ധ്വാനത്തിന്‍റെ ഫലം മനോഹരമായ  പരിസമാപ്തിയിലെത്തിച്ചതില്‍ തങ്ങളോടു സഹകരിച്ച എല്ലാവര്‍ക്കും ഞ.ഢ.ജ സാബു സ്കറിയ, സെക്രട്ടറി ജോജോ കോട്ടൂര്‍, ട്രഷറാര്‍  ബോബി തോമസ്, ജഞഛ സന്തോഷ് എബ്രഹാം, ആര്‍ട്സ്  ചെയര്‍മാന്‍ ഹരികുമാര്‍രാജന്‍ എന്നിവര്‍ കൃതജ്ഞത പ്രകാശിപ്പിച്ചു.   

Jiby fomaa final thomas mattackal fomaa final sabu fomaa Final Kala thilakam Kalaparathibha fomaa Final Guest Fomaa Final Chenda Fomaa Final Dance Fomaa Final  odenice fomaa final

 

Check Also

ആംബുലന്‍സ് നല്‍കിയില്ല; യുപിയില്‍ മരുമകന്റെ മൃതദേഹം ചുമലിലേറ്റി നടന്നത് 5 കിലോമീറ്റര്‍

സാമ്പാല്‍: ആംബുലന്‍സ് വിട്ടു നല്‍കാത്തതിനെ തുടര്‍ന്ന് മരുമകന്റെ മൃതദേഹം ചുമലിലേറ്റി അമ്മാവന്‍ ഗോചീചന്ദ് നടന്നത് അഞ്ച് കിലോമീറ്റര്‍. ഉത്തര്‍പ്രദേശിലെ ബഹോജിയിലെ …

Leave a Reply

Your email address will not be published. Required fields are marked *