ഡിട്രോയിറ്റ്: മകരമാസത്തിന്റെ മഞ്ഞില്‍ വിരിയുന്ന പൂക്കളെ കാണുവാന്‍ എന്ത് ഭംഗി. കലപില ശബ്ദമായ് നിദ്രയുണർത്തുന്ന കിളികളെ കാണുവാന്‍ എന്ത് ഭംഗി. കുന്നും മലകളും പാടങ്ങളും ഉള്ള ഒരു കൊച്ചു ഗ്രാമമാണ്‌ എന്റെ ഗ്രാമം. സി. വി. റഷീദിന്റെ ഈ വരികൾ ഒരു പക്ഷെ മലയാള നാടിന്റെ വിരഹ ദു:ഖമനുഭവിക്കുന്ന ഒരോ മലയാളിക്കും ഒരു ഗതകാല സുഖ സ്മരണകളുടെ ഒരു തേരോട്ടമായിരിക്കും. അമേരിക്കയിലെ ഏറ്റവും ശുദ്ധജല ശ്രോതസുകളുള്ള വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലൊന്നായ മിഷിഗണിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ, ഡിട്രോയിറ്റ് മലയാളി അസ്സോസിയേഷന്റെ ഈ വർഷത്തെ പിക്നിക്ക് വിത്യസ്തതകൾ കൊണ്ട് ശ്രദ്ധേയമാകാൻ പോകുകയാണ്. ഗ്രാമീണോത്സവം എന്നു പേരിട്ടിരിക്കുന്ന പിക്നിക്കിൽ, പണ്ട് നാട്ടിൻ പുറത്ത് കൂടി കൂട്ടുകാരോപ്പം ആനന്ദിച്ച ഓർമ്മകളുടെ ഒരു അയവിറക്കലായിരിക്കും. പിക്നിക്കിന്റെ ഏറ്റവും വലിയ ആകർഷണങ്ങൾ, നാടൻ തട്ടുകടയും, കൈലിമുണ്ടും തോർത്തും അടങ്ങുന്ന ഡ്രസ് കോഡും, നാടൻ കളികളും ആയിരിക്കും.

ഇതോടൊപ്പം വായിൽ വെള്ളമൂറുന്ന നാടൻ ഭക്ഷണ വിഭവങ്ങളും ഉണ്ടാകും പിക്നിക്കിനു നിറം പകരാൻ. നാടൻ തട്ടു ദോശ മുതൽ ചേമ്പും കാച്ചിലും പുഴുങ്ങിയതും പച്ച മുളക് ചമ്മന്തിയും എന്നു വേണ്ട ഉറിയടിയടക്കമുള്ള നാടൻ കളികളും പിക്നിക്കിനെ ഒരു നാടൻ സ്റ്റൈലാക്കും.

വിവിധ പ്രായപരിധിലുള്ളവർക്കായി നാലു വിഭാഗങ്ങളിലായാണ് നാടൻ മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. 12 വയസ്സിന് താഴെയുണ്ടവരുടെ ഒരു വിഭാഗം, 13 നും- 18 നും ഇടയിലുള്ള രണ്ടാം വിഭാഗം, മുന്ന് സ്ത്രീകൾ, നാല് പുരുഷന്മാർ എന്നിങ്ങനെ നാലു വിഭാഗങ്ങളായിട്ടാണ് മത്സരങ്ങൾ നടത്തുന്നത്. വടം വലി, കസേരകളി, ഓട്ടമത്സരം, ഉറിയടി, വോളിബോൾ, തുടങ്ങി വിവിധങ്ങളായ നാടൻ മത്സരങ്ങളും ഗ്രാമീണോത്സവത്തിൽ ഉണ്ടായിരിക്കും.

ഡി.എം.എ.യിൽ പുതുതായി അംഗങ്ങളായ ഒരു പറ്റം ചുറുചുറുക്കുള്ള ചെറുപ്പക്കാരാണ് ഗ്രമീണോത്സവത്തിനു ചുക്കാൻ പിടിക്കുന്നത്. സാംജി, പ്രശാന്ത്, ദിനേഷ്, ടോമി, സജിത്ത് എന്നിവരാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്‌. ജോയിന്റ് ട്രഷറാർ ബിജു ജോസഫാണ് ഓഫീസ് ബെയറേഴ്സിന്റെ ഭാഗത്ത് നിന്ന് പിക്നിക്കിനു മേൽനോട്ടം വഹിക്കുന്നത്. മിഷിഗണിലെ ട്രോയി സിറ്റിയിലെ ഫയർ ഫൈറ്റർ പാർക്കിൽ (1800 West Square Lake Rd, Troy, MI) വച്ചാണ് ഗ്രാമീണോത്സവം സംഘടിപ്പിക്കുന്നത്. ഡി.എം.എ.യുടെ വുമൺസ് ഫോറം നേതാക്കളായ ശ്രീകല കുട്ടി, നീമ സാം എന്നിവരും ഗ്രാമീണോത്സവത്തിൽ പങ്കെടുക്കുന്ന എല്ലാ സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കും.

മറ്റൊരാകർഷണം, വടംവലിയിൽ ഒന്നാമതെത്തുന്ന ടീമിന് കുട്ടനാടൻ ഗ്രോസറീസ് സ്പോൺസർ ചെയ്യുന്ന ഒരു മുഴുവൻ ചക്കയാണ്. സ്ത്രീകളുടെ കസേരകളിൽ ഒന്നാമതെത്തുന്നവർക്ക് കുട്ടനാടൻ ഗ്രോസറീസ് തന്നെ സ്പോൺസർ ചെയ്യുന്ന ഗിഫ്റ്റ് കാർഡാണ്. സ്ത്രീകളുടെ വടംവലിക്ക് ഒന്നാമതെത്തുന്ന ടീമിന് ഒരു പഴക്കുല തന്നെയാണ് വാണി ഗ്രോസറീസ് സമ്മാനമായി നൽകുന്നത്. ഡിട്രോറ്റ് മലയാളി അസ്സോസിയേഷനിലെ ഏറ്റവും വേഗതയേറിയ ഓട്ടക്കാരന് പ്രൊവിഡൻസ് വാൻ റെന്റൽ നൽകുന്ന ഗിഫ്റ്റ് കാർഡ് സമ്മാനമായി നൽകും. കഴിഞ്ഞ കാലങ്ങളിലെ ചാമ്പ്യൻമാരായ സുനിൽ പൈങ്ങോൾ, അജിത് അയ്യമ്പിള്ളി, ഓസ്ബോൺ ഡേവിഡ് തുടങ്ങിയവർ നേരത്തേ തന്നെ പ്രാക്ടീസ് തുടങ്ങി കഴിഞ്ഞു.

നാലു നിറങ്ങളുടെ പേരിൽ, നാല് ഗ്രൂപ്പ് ആയി തിരിച്ചാണ് മത്സങ്ങൾ സംഘടിപ്പിക്കുന്നത്. റെഡ് ഗ്രൂപ്പിനെ നയിക്കുന്നത് മാത്യൂസ് ചെരുവിൽ, ബ്യൂ ഗ്രൂപ്പിനെ നയിക്കുന്നത് സുദർശന കുറുപ്പ്, യെല്ലോ ഗ്രൂപ്പിനെ നയിക്കുന്നത് ശ്രീകല കുട്ടി, ഗ്രീൻ ഗ്രൂപ്പിനെ നയിക്കുന്നത് നീമ സാം എന്നിവരാണ്. കഴിഞ്ഞ വർഷം മാത്യൂസ് ചെരുവിൽ നയിച്ച റെഡ് ഗ്രൂപ്പായിരുന്നു ചാമ്പ്യൻമാർ.

കൂടുതൽ വിവരങ്ങൾക്ക്: സാംജി 248 854 0232, പ്രശാന്ത് 248 525 8513, ദിനേശ് 913 219 5851, ടോമി 313 938 3701, സജിത്ത് 248 558 9676.

DMA Picnic 2017

LEAVE A REPLY

Please enter your comment!
Please enter your name here