പൊതുമേഖലാ സ്ഥാപനമായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (ബി.എസ്.എന്‍.എല്‍) 25,000 വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ സ്ഥാപിക്കുന്നു. ഗ്രാമങ്ങളിലെ ടെലഫോണ്‍ എക്‌സ്‌ചേഞ്ചുകളിലാണ് ഇവ സ്ഥാപിക്കുക.

940 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിക്ക് മുഴുവന്‍ പണവും യു.എസ്.ഒയാണ് നല്‍കുക.

ഭാരത് നെറ്റ് പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച ഫൈബര്‍ ഒപ്റ്റിക്കല്‍ കേബിളുകളിലൂടെയാണ് ഇവയ്ക്കായി നെറ്റ് എത്തിക്കുക. 93,000 ഫൈബര്‍ ഒപ്റ്റിക്കല്‍ കേബിളുകള്‍ ഇതിനകം സ്ഥാപിച്ചു കഴിഞ്ഞു. ഒന്നാം ഘട്ടം ജൂണ്‍ 30 നു മുമ്പ് പൂര്‍ത്തിയാവുമെന്നാണ് വചാരിക്കുന്നത്. ഒരു ലക്ഷമാണ് ലക്ഷ്യം, രണ്ടാം ഘട്ടത്തില്‍ 2.5 ലക്ഷം ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ 2018 ഡിസംബറോടെ സ്ഥാപിച്ചു തീര്‍ക്കാമെന്നാണ് പദ്ധതി.

LEAVE A REPLY

Please enter your comment!
Please enter your name here