ഖത്തറുമായി നയതന്ത്ര ബന്ധം ഒഴിവാക്കിയ വിവിധ അറബ് രാജ്യങ്ങളുടെ നടപടിയില്‍ പ്രതിസന്ധിയിലാകുന്നത് കുടുംബ ബന്ധങ്ങളും. അറബ് രാജ്യത്തിലെ പ്രധാന സാമ്പത്തിക രാഷ്ട്രം എന്ന പദവി നില നിര്‍ത്തുന്ന ഖത്തറില്‍ നിന്നും സഊദിയടക്കമുള്ള വിവിധ രാജ്യങ്ങളിലേക്ക് മക്കളെ കെട്ടിച്ചു നല്‍കുകയും വിവാഹം കഴിച്ച് കൊണ്ട് വരികയുംക് ചെയ്തു പുതിയ ബന്ധങ്ങള്‍ ഇണക്കി ചേര്‍ത്ത നയതന്ത്രമാണ് ഇവിടെ വേരറ്റു പോകുന്നത്.

അറബ് കുടുംബങ്ങള്‍ക്കിടയില്‍ ഈ നയതന്ത്ര ബന്ധ പ്രശനം അലട്ടുന്ന പ്രതിസന്ധി ചെറുതൊന്നുമല്ല. ഇതിനകം തന്നെ പ്രശ്‌നം ഖത്തര്‍ ദേശീയ മനുഷ്യാവകാശ സമിതി ഇത് ചൂണ്ടി കാണിക്കുകയും ചെയ്തിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ ചില കുടുംബങ്ങളില്‍ മാതാവിനെയോ പിതാവിന്റെയോ സഹോദര സഹോദരിമാരെയോ പരസ്പരം വേര്‍പിരിഞ്ഞു നില്‍ക്കേണ്ട അവസ്ഥയിലാണ്. കുടുംബ ബന്ധം ഏറ്റവും കൂടുതല്‍ ഇണക്കി ചേര്‍ക്കേണ്ട പുണ്യ ദിനങ്ങളിലാണ് ഇവിടെ ഇത്തരത്തില്‍ ഒരു വേര്‍പിരിയലിന് സാക്ഷ്യം വഹിക്കുന്നതെന്നാണ് ഏറെ സങ്കടകരം.

സഊദി അറേബ്യ, ബഹ്‌റൈന്‍, യു എ ഇ തുടങ്ങിയ വിവിധ അറബ് രാജ്യങ്ങളില്‍ നിന്നും നിരവധി കുടുംബ ബന്ധമാണ് ഖത്തറുമായുള്ളത്. ഖത്തര്‍ കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ ഉള്ളത് സഊദി സ്വദേശികളാണ്. സഊദി സ്വദേശികളായ 8254 പേരും 784 യു എ ഇ, 2349 ബഹ്‌റൈനി പൗരന്‍മാരും ഖത്തറില്‍ വസിക്കുന്നതായാണ് വിവരം. മാത്രമല്ല ഖത്തറില്‍ ഭാര്യമായ ഭര്‍ത്താക്കന്മാരോ ഉള്ള 6,474 കുടുംബങ്ങളുണ്ടെന്നാണ് ദേശീയ മനുഷ്യാവകാശ സമിതി കണക്കുകള്‍ സൂചിപ്പിക്കുന്നത്.

വിലക്കേര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ നിന്ന് വിവാഹം കഴിച്ച് വിലക്കേര്‍പ്പെടുത്തിയ വിവിധയിടങ്ങളില്‍ കുടുംബമായി ജീവിക്കുന്ന ഖത്തര്‍ പൗരന്മാരും വേര്‍പിരിയല്‍ പ്രതിസന്ധിയിലാണ്. ഖത്തറില്‍ നിന്നും വിവാഹം കഴിച്ച് നാലു വര്‍ഷമായി ഇവിടെ ജോലി ചെയ്ത് കുടുംബത്തോടൊപ്പം ജീവിക്കുന്ന സഊദി പൗരന്‍ കുട്ടികളോടൊപ്പം ഭാര്യയെ ഇവിടെ തനിച്ചാക്കി പോകേണ്ടി വരുമെന്ന ആശങ്കയിലാണ്. അങ്ങനെ വേണ്ടി വന്നാല്‍ അത് തന്റെ ജീവിതത്തിലെ വലിയ ദുരന്തമായിരിക്കുമെന്ന് അദ്ദേഹം അല്‍ ജസീറയോട് പ്രതികരിച്ചു. ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വികാരാധീതനായി പറയുന്നുണ്ട്.
ജൂണ്‍ 27ന്? കല്യാണം നിശ്ചയിച്ച ഖത്തര്‍ പൗരന്റെയും യമനി യുവതിയുടെയും കഥ ഇതിനകം തന്നെ അറബ് മീഡിയകളില്‍ വൈറല്‍ ആയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here