പത്തനംതിട്ട അതിരുങ്കൽ പാസ്റ്റർ സി. വി. ശാമുവേൽ (ചക്കുതറപ്ലാംതോട്ടത്തിൽ വർഗ്ഗീസ് ശാമുവേൽ- 83) ഡാളസിൽ വെച്ച് ഇന്നു രാവിലെ കർതൃസന്നിധിയിൽ പ്രവേശിച്ചു. അതിരുങ്കൽ ചർച്ച് ഓഫ് ഗോഡ് സഭാംഗമായിരുന്ന ഇദ്ദേഹം, സുവിശേഷവേലയോട് അനുബന്ധിച്ച് കേരളം,കൽക്കട്ട, ബീഹാർ, ഗുജറാത്ത്, മുംബൈ എന്നിവടങ്ങളിൽ ആയിരുന്നതിനുശേഷം അമേരിക്കൻ ഐക്യനാടുകളിൽ താമസം ആരംഭിച്ചു. പ്രവാസത്തിന്റെ ആദ്യനാളുകളിൽ ഡിട്രോയിറ്റിലും, ഇപ്പോൾ ഡാളസിലുള്ള ക്രോസ് വ്യൂ ചർച്ചിലും ഭവനാംഗങ്ങളോടൊത്ത് ആരാധിച്ചു വരികയായിരുന്നു. ശവസംസ്കാരം പിന്നീട് ഡാളസിൽ.

ഭാര്യ: ഏലിയാമ്മ ശാമുവേൽ

മക്കൾ: ഷാജി ശാമുവേൽ – ഷേർലി

ജെസ്സി ഏബ്രഹാം – ഏബ്രഹാം പി. ഏബ്രഹാം

പാസ്റ്റർ ഷിബു ശാമുവേൽ – സൂസൻ

പരേതനു 8 കൊച്ചുമക്കൾ ഉണ്ട്.

FullSizeRender.jpg (2)

LEAVE A REPLY

Please enter your comment!
Please enter your name here