പാക് പ്രധാനമന്ത്രി നവാസ് ഷെരീഫുമായുള്ള കൂടിക്കാഴ്ച ചൈനീസ് പ്രസിഡന്റ് ഷീ ജിങ് പിങ് ഒഴിവാക്കിയതിനു പിന്നാലെ ചൈന- പാക് വിടവു നികത്താനുള്ള പരിശ്രമത്തിലാണ് പാക്കിസ്ഥാന്‍.

അസ്താനയില്‍ നടന്ന ഷാങ്ഹായ് കോ ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിക്കിടെയാണ് ഷെരീഫുമായുള്ള കൂടിക്കാഴ്ച്ച ഷീ ജിങ് പിങ് ഒഴിവാക്കിയത്.

ചൈനീസ് പൗരന്‍മാര്‍ ബലൂചിസ്താനില്‍ വച്ച് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ചൈനയില്‍ ഉടലെടുത്ത ജനരോഷം കണക്കിലെടുത്തായിരുന്നു ഇത്തരമൊരു ഒഴിവാക്കല്‍.

ഏകദേശം 4200 ഓളം സൈനികരെ വിദേശ പൗരന്മാരുടെ സുരക്ഷയ്ക്കായി തീരുമാനിച്ചിട്ടുണ്ടെന്ന് ഖൈബര്‍ പക്തുക്വ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദി, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുഡിന്‍ എന്നിവരുമായി ഷീ ജിങ് പിങ് കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here