കാനഡ: കാനഡയിലെ ഏറ്റവും വലിയ മലയാളി പെന്തക്കോസ്ത് സഭയായ കേരള ക്രിസ്ത്യൻ അസംബ്ലിയുടെ രജതജൂബിലി ആഘോഷങ്ങളുടെ ഉത്ഘാടനവും ലോഗോ പ്രകാശനവും സഭയുടെ സീനിയർ ശുശ്രുഷകൻ റവ. ഡോ.ടി.പി വർഗീസ് നിർവ്വഹിച്ചു. ജൂൺ 10 ശനിയാഴ്ച കെ.സി.എ സഭാങ്കണത്തിൽ വെച്ച് നടന്ന സമ്മേളന ത്തിൽ പാസ്റ്റർ ജെറിൻ തോമസ് അദ്ധ്യക്ഷത വഹിച്ചു. ബ്രദർ ചെറിയാൻ ഉണ്ണുണ്ണി സമർപ്പണ ഗാനം ആലപിച്ചു. പാസ്റ്റർ രാജു ജോസഫ് സമർപ്പണ പ്രാർത്ഥനയും ബ്രദർ ബോബി ജോൺ, സഭാ സെക്രട്ടറി ബ്രദർ ജേക്കബ് തോമസ് തുടങ്ങിയവർ ആശംസകളും അർപ്പിച്ചു.

ജൂബിലി ചെയർമാൻ ബ്രദർ ടോം വർഗീസ് ജൂബിലി വർഷത്തിലെ വിവിധ പ്രവർത്തനങ്ങളെക്കുറിച്ച് വിശദികരിച്ചു. ജൂൺ 10 മുതൽ നവംബർ 25 വരെ ഇരുപത്തഞ്ച് ആഴ്ച നീണ്ടുനിൽക്കുന്ന വ്യത്യസ്തമായ പരിപാടികളും വിവിധ ആത്മീയ ജിവകാരുണ്യ പ്രവർത്തന പന്ധതികളും ജൂബിലി കാലയളവിൽ നടത്തുവാൻ തീരുമാനമായതായി കമ്യൂണിക്കേഷൻ ഡയറക്ടർ ഷൈല തോമസ് അറി യിച്ചു. മലയാളി പെന്തക്കോസ്ത് വിശ്വാസികളായ ചുരുക്കം ചിലർ 1992 ൽ ടൊറൻറ്റോ ഒൻറാരിയോയിൽ ആരം ഭിച്ച ദൈവസഭ, വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ പെന്തക്കോസ്ത് വിശ്വാസികൾക്ക് അനുഗ്രഹകമായി നില കൊള്ളുന്നു. 

Screenshot_20170614-213455

IMG-20170611-WA0006

വാർത്ത: നിബു വെള്ളവന്താനം

LEAVE A REPLY

Please enter your comment!
Please enter your name here