ബര്‍ഗന്‍ഫീല്‍ഡ്, ന്യൂജേഴ്സി: ബര്‍ഗന്‍ഫീല്‍ഡ് സെന്‍റ് മേരീസ് സിറിയക്ക് ഓര്‍ത്തഡോക്സ്  പള്ളിയില്‍ ആണ്ടു തോറും നടത്തിവരാറുള്ള വിശുദ്ധ ദൈവമാതാവിന്‍റെ ജനനപ്പെരുന്നാളും എട്ടുനോമ്പാചരണവും കണ്‍വന്‍ഷനും 2017 സെപ്റ്റംബര്‍ രണ്ടാം തീയതി ശനിയാഴ്ച മുതല്‍ സെപ്റ്റംബര്‍ 9 ശനിയാഴ്ച വരെ ഭക്ത്യാദരപൂര്‍വ്വം നടത്തപ്പെടുന്നതാണ്. വന്ദ്യ കോര്‍ എപ്പിസ്ക്കോപ്പാ റവ. ഫാ. പൗലൂസ് പാറേക്കര കണ്‍വന്‍ഷനും ധ്യനയോഗങ്ങളും നയിക്കുന്നതാണ്. ആദ്യ ദിവസമായ സെപ്റ്റംബര്‍ 2ാം   തീയതി    ശനിയാഴ്ച   മലങ്കര ആര്‍ച്ച് ഡയോസിസ്  ഓഫ് നോര്‍ത്ത് അമേരിക്ക ആന്‍ഡ് കാനഡയുടെ ആര്‍ച്ച് ബിഷപ്പ് അഭി. യല്‍ദോ മാര്‍ തീത്തോസ് തിരുമേനി മുഖ്യ കാര്‍മ്മികത്വം വഹിക്കും. അന്നേദിവസം ഭാഗ്യസ്മരണീയനായ പരി. ബസേലിയോസ് പൗലൂസ് കാതോലിക്കാ ബാവായുടെ ഓര്‍മ്മപ്പെരുന്നാളും ആചരിക്കുന്നതാണ്.

സമാപന ദിനമായ സെപ്റ്റംബര്‍ 9ാം തീയതി ക്നാനായ ഭദ്രാസനത്തിന്‍റെ യൂറോപ്പ്, കാനഡ, നോര്‍ത്ത് അമേരിക്ക ഭദ്രാസന ആര്‍ച്ച് ബിഷപ്പ് അഭി. ആയൂബ് മാര്‍ സില്‍വാനോസ് തിരുമേനി മുഖ്യ കാര്‍മ്മികത്വം വഹിക്കുന്നതുമാണ്.  

ഭാഗ്യവതിയായ ദൈവമാതാവിന്‍റെ നാമത്തിലുള്ള എട്ടുനോമ്പാചരണത്തിലും കണ്‍വന്‍ഷനിലും ധ്യാനയോഗങ്ങളിലും  ഭക്ത്യാദരപൂര്‍വ്വം  നേര്‍ച്ച കാഴ്ചകളോടെ കടന്നുവന്നു അനുഗ്രഹീതരാകുവാന്‍ എല്ലാ വിശ്വാസികളെയും കര്‍ത്തൃതിരുനാമത്തില്‍ സ്വാഗതം ചെയ്യന്നുവെന്ന് ഇടവക വികാരി റവ. ഫാ. ഡോ. എ. പി. ജോര്‍ജ് അറിയിച്ചു. 

കൂടുതല്‍ വിവരങ്ങള്‍ക്ക്.

റവ.ഫാ. ഡോ. എ. പി. ജോര്‍ജ്, വികാരി     (973) 415  6161 

ഷെവലിയാര്‍ സി. കെ. ജോയി,  സെക്രട്ടറി  (201) 355  6892

ജോയി വര്‍ഗീസ്,   വൈസ് പ്രസിഡന്‍റ്    (201)  724  2287,                                

തോമസ് ഐസക്ക്,    ട്രഷറര്‍    (201) 873 6683    

നവീന്‍ ജോര്‍ജ്, ജോയിന്‍റ് സെക്രട്ടറി  (551)580-2901

HE Mor Titus Eldho Archbishop Ayub Mor SylvaniosVery Rev. Fr. Paulose Pareekkara Rev.Fr_.Dr_.A.P.George

LEAVE A REPLY

Please enter your comment!
Please enter your name here