ന്യൂയോര്‍ക്ക്: കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചസിന്റെ സ്ഥാപകരിലൊരാളും, സീനിയര്‍ വൈദികനുമായ വെരി.റവ.ഡോ.പി.എസ്. സാമുവല്‍ കോര്‍ എപ്പിസ്‌ക്കോപ്പായുടെ നവതി ആഘോഷം ക്യൂന്‍സിലുള്ള Glen Oaks High School ല്‍ വെച്ച് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, ചെറി ലേയ്ന്‍ ന്റെ ആഭിമുഖ്യത്തില്‍ നടത്തുകയുണ്ടായി. 

 പ്രസിഡന്റ് റവ.ഫാ. ജോണ്‍ തോമസ് 90-ാം ജന്മദിനം ആഘോഷിക്കുന്ന വന്ദ്യ വൈദികന് ആശംസകള്‍ നേരുകയും കൗണ്‍സിലിന് ചെയ്തിട്ടുള്ള എല്ലാ ഉപകാരങ്ങള്‍ക്കും നന്ദി അര്‍പ്പിക്കുകയും ചെയ്തു. 
നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന അദ്ധ്യക്ഷന്‍ സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്താ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പ്രസ്ഥാനത്തിന് വേണ്ടി പ്രശംസ ഫലകം നല്‍കി ആദരിച്ചു. സെക്രട്ടറി തോമസ് വര്‍ഗ്ഗീസും ട്രഷറര്‍ ജോണ്‍ താമരവേലിലും ജന്മദിനാശംസകള്‍ നേരുകയും തുടര്‍ന്നും പ്രസ്ഥാനത്തില്‍ സജീവ സാന്നിധ്യം ഉണ്ടാകണമെന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്തു.
മാര്‍ നിക്കോളോവോസിന്റെ നിര്‍ദേശപ്രകാരം ജൂലൈ 12 മുതല്‍ 15 വരെ കലഹാരി കണ്‍വന്‍ഷന്‍ സെന്ററില്‍ വെച്ച് നടത്തപ്പെടുന്ന ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സ് കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചസിന്റെ ക്വൊയര്‍ സംഗീത വിഭാഗത്തിന് നേതൃത്വം നല്‍കുന്നതാണെന്ന് ക്വൊയര്‍ ഡയറക്ടര്‍ വെരി. റവ. പൗലോസ് ആദായി കോര്‍ എപ്പിസ്‌ക്കോപ്പാ അറിയിച്ചു.
 ക്വൊയര്‍ മാസ്റ്റര്‍ ജോസഫ് പാപ്പന്റെ നേതൃത്വത്തില്‍ അതിന് വേണ്ടിയ പരിശീലനങ്ങള്‍ പൂര്‍ത്തിയായെന്ന് കോര്‍ഡിനേറ്റേഴ്‌സ് ഫെനു മോഹനും മിനി കോശിയും അറിയിച്ചു.

 
Navathy3 Navathy1

LEAVE A REPLY

Please enter your comment!
Please enter your name here