മെട്രോ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കൊച്ചിയിലെത്തും. മോദിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് നഗരത്തില്‍ കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കലൂര്‍ സ്റ്റേഡിയത്തിനു സമീപത്തെ ഉദ്ഘാടനവേദിയില്‍ സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായി.

10.15ന് വ്യോമസേനയുടെ പ്രത്യേകവിമാനത്തില്‍ നാവിക വിമാനത്താവളമായ ഐ.എന്‍.എസ് ഗരുഡയിലെത്തുന്ന പ്രധാനമന്ത്രി അവിടെ നിന്നു റോഡ് മാര്‍ഗമാണ് മെട്രോ ഉദ്ഘാടനവേദിയിലേക്കു യാത്രതിരിക്കുക.

രാവിലെ 10.35ന് പാലാരിവട്ടം മെട്രോ സ്‌റ്റേഷനിലെത്തുന്ന പ്രധാനമന്ത്രി നാലാമത്തെ സ്റ്റേഷനായ പത്തടിപ്പാലംവരെ യാത്രചെയ്ത് തിരിച്ചെത്തിയശേഷമായിരിക്കും മെട്രോയുടെ ഉദ്ഘാടനം നിര്‍വഹിക്കുക.

കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തില്‍ ഒരുക്കിയ പ്രത്യേകവേദിയില്‍ ക്ഷണിക്കപ്പെട്ട 3500പേരുടെ പ്രൗഢഗംഭീരമായ ചടങ്ങില്‍ കൊച്ചി മെട്രോ നാടിന് സമര്‍പ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ പി.സദാശിവം, കേന്ദ്രമന്ത്രി വെങ്കയ്യനായിഡു തുടങ്ങിയവര്‍ സംബന്ധിക്കും.

ഉദ്ഘാടനസമ്മേളനത്തിന് എത്തുന്നവര്‍ മൊബൈല്‍ ഫോണ്‍, വാഹനങ്ങളുടെ റിമോട്ട് കീ തുടങ്ങി യാതൊരു ഇലക്ട്രോണിക് ഉപകരണങ്ങളും കരുതരുതെന്ന കര്‍ശന നിര്‍ദേശമുണ്ട്. ക്ഷണപത്രികയും തിരിച്ചറിയല്‍ കാര്‍ഡും ഇല്ലാത്തവരെ പ്രവേശിപ്പിക്കില്ല.

kochi-metro-modi

LEAVE A REPLY

Please enter your comment!
Please enter your name here