എത്യോപ്യയില്‍ ആയിരത്തിലധികം വര്‍ഷം പഴക്കമുള്ള പുരാതന നഗരം കണ്ടെത്തി. ഈജിപ്ത്, ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഒരു സംഘം ആര്‍ക്കിയോളജിസ്റ്റുകളാണ് ഗവേഷണം നടത്തിയത്.

ഹര്‍ള മേഖലയില്‍ നടന്ന ഖനനങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയുമാണ് നഗരം കണ്ടെത്തിയത്. പുരാതന കാലത്തെ ആഭരണങ്ങള്‍, കല്ലുകള്‍ എന്നിവയും കണ്ടെടുത്തു.

ഹര്‍ല മേഖലയിലെ വ്യാപാര കേന്ദ്രമായിരുന്നു പുതുതായി കണ്ടെത്തിയ നഗരമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ യൂണിവേഴ്‌സിറ്റി ഓഫ് എക്സ്റ്ററിലെ പ്രഫസര്‍ തിമോത്തി ഇന്‍സോള്‍ പറഞ്ഞു. ആഭരണ നിര്‍മാണത്തിന് പേരുകേട്ട നഗരമായിരുന്നു ഇത്.

ചെങ്കടല്‍, ഇന്ത്യന്‍ സമുദ്രം തുടങ്ങിയ മേഖലയില്‍ നിന്ന് എത്തുന്നവരുമായി വ്യാപാര ബന്ധം നടത്തിയിരുന്ന സ്വദേശിയരുടേയും വിദേശിയരുടേയും ഇടകലര്‍ന്ന സമൂഹമായിരുന്നു ഹാര്‍ലയിലേതെന്നും ഇന്‍സോള്‍ പറഞ്ഞു.

സോമാലിലാന്‍ഡിലും ടാന്‍സാനിയയിലും നടത്തിയ ഗവേഷണത്തിലൂടെ എഡി 12-ാം നൂറ്റാണ്ടില്‍ ഉണ്ടായിരുന്ന മോസ്‌കും പുരാവസ്തു ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. ആഫ്രിക്കയിലെ വിവിധ ഇസ്ലാമിക് സമൂഹങ്ങള്‍ തമ്മില്‍ ചരിത്രപരമായ ബന്ധമുണ്ടെന്ന് തെളിയിക്കുന്നതാണ് കണ്ടെത്തലെന്ന് ഗവേഷകര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here