അയര്‍ലന്‍ഡിന്റെ സ്റ്റാര്‍ സ്‌ട്രൈക്കറായ റോബി കീന്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സുമായി കരാറൊപ്പിടാന്‍ സാധ്യതയുണ്ടെന്ന് സ്‌പോര്‍ട്‌സ് വെബ്‌സൈറ്റ് റിപ്പോര്‍ട്ട്.അയര്‍ലന്‍ഡിന്റെ റെക്കോര്‍ഡ് ഗോള്‍സ്‌കോററായ കീന്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനായും ടോട്ടന്‍ഹാമിനായും കളിച്ചിട്ടുണ്ട്.

നിലവില്‍ ഒരു ക്ലബ്ബിന്റെയും ഭാഗമല്ലാത്ത റോബി കീന്‍ മേജര്‍ ലീഗ് സോക്കറിലാണ് അവസാനം കളിച്ചത്.കേരള ബ്ലാസ്‌റ്റേഴ്‌സ് ക്യാപ്റ്റന്‍ ആരോണ്‍ ഹ്യൂസും ഹോസുവും നാസോണും ബ്ലാസ്‌റ്റേഴ്‌സ് വിട്ടതിന് പിന്നാലെ കെര്‍വെന്‍സ് ബെല്‍ഫോര്‍ട്ടും ടീം വിടുകയാണെന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ വന്നിരുന്നു.

അസര്‍ബൈജാന്‍ ഒന്നാം ഡിവിഷന്‍ ക്ലബായ സീറ എഫ് സിയാണ് ബെല്‍ഫോര്‍ട്ടിനെ സ്വന്തമാക്കിയത്. പുതിയ ക്ലബ്ബുമായി കരാറൊപ്പിട്ട കാര്യം ട്വിറ്ററിലൂടെ ബെല്‍ഫോര്‍ട്ട് തന്നെയാണ് അറിയിച്ചത്.അതിനാല്‍ ബെല്‍ഫോര്‍ട്ടിനി ബ്ലാസ്‌റ്റേഴ്‌സില്‍ ഉണ്ടാവുമോ എന്ന കാര്യം സംശയമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here