ഷിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍, കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മിഷിഗണ്‍ ചാപ്റ്റര്‍ പ്രസിഡന്റ് എന്നീ സ്ഥാനങ്ങളില്‍ സേവനം ചെയ്തിരുന്ന ഡോ. സതി നായരുടെ വേര്‍പാടില്‍ കെ.എച്ച്.എന്‍.എ ഡയറക്ടര്‍ ബോര്‍ഡും, ട്രസ്റ്റി ബോര്‍ഡും, കണ്‍വന്‍ഷന്‍ കമ്മിറ്റിയും അതിയായ ദുഖം രേഖപ്പെടുത്തി. കേരളാ ക്ലബിന്റെ പ്രസിഡന്റ്, കേരളാ ഭജന്‍ ഗ്രൂപ്പിന്റെ സ്ഥാപക പ്രസിഡന്റ് എന്നീ നിലകളിലും അതുപോലെ മറ്റു സാമൂഹിക സാംസ്കാരിക രംഗങ്ങളിലും അവരുടെ സാന്നിധ്യം വളരെ ശ്രദ്ധേയമായിരുന്നു.

അടുത്ത മാസം നടക്കുന്ന ഹിന്ദു സംഗമത്തില്‍ വളരെയേറെ സാന്നിധ്യമാകേണ്ടിയിരുന്ന ഡോ. സതി നായരുടെ വേര്‍പാട് വളരെയേറെ വേദനാജനകമാണെന്നു പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍ പറഞ്ഞു. ഡോ. സതി നായരുടെ അര്‍പ്പണമനോഭാവവും, സംഘടനാ പ്രവര്‍ത്തനങ്ങളും സംഘടനയ്ക്കും സമൂഹത്തിനും തീരാനഷ്ടമാണെന്ന് ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഷിബു ദിവാകരന്‍ അഭിപ്രായപ്പെട്ടു. വളരെ ആവേശകരമായ ഹിന്ദു സംഗമത്തില്‍ ഡോ. സതി നായരുടെ അഭാവം എന്തുകൊണ്ടും തീരാനഷ്ടമായിരിക്കുമെന്നു ജനറല്‍ സെക്രട്ടറി രാജേഷ് കുട്ടിയും, ചെയര്‍മാന്‍ രാജേഷ് നായരും പറഞ്ഞു. സതീശന്‍ നായര്‍ അറിയിച്ചതാണിത്.

drsathinair_condolonce_pic

LEAVE A REPLY

Please enter your comment!
Please enter your name here