fever main

തിരുവനന്തപുരം: മഴക്കാലം തുടങ്ങിയതോടെ കേരളം പനിച്ചു വിറക്കാന്‍ തുടങ്ങി. ആരോഗ്യ വകുപ്പിന്റെ കണക്കു പ്രകാരം സംസ്ഥാനത്ത് ഈ മാസം പകര്‍ച്ചപ്പനി ബാധിച്ച് 11 പേരാണ് മരിച്ചത്. 2,300,21 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്‌സ തേടിയിട്ടുള്ളത്. പനി മരണങ്ങളില്‍ രണ്ടാംസ്ഥാനം എച്ച് വണ്‍ എന്‍വണ്ണിനാണ്. ഒമ്പതു പേരാണ് ഈ മാസം ഇതു വരെ മരിച്ചത്. 173 പേര്‍ക്ക് രോഗം സ്ഥീരീകരിച്ചിട്ടുണ്ട്. ഒരു മരണം എച്ച്‌വണ്‍ എന്‍വണ്‍ മൂലമാണെന്ന സംശയവുമുണ്ട്.

53 പേര്‍ക്ക് മലേറിയ ബാധിച്ചിട്ടുണ്ട്. മലേറിയ ബാധിച്ച് ഒരാള്‍ മരിക്കുകയും ചെയ്തു. സംസ്ഥാനത്ത് ഉണ്ടായ 24 മരണങ്ങള്‍ ഡെങ്കിപ്പനി മൂലമാണെന്ന സംശയമുണ്ട്. 10291 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതായും സംശയിക്കുന്നു. 2203പേര്‍ക്ക് ഡെങ്കിപ്പനി സ്ഥീരീകരിച്ചിട്ടുണ്ട്. 11 പേര്‍ക്ക് ചിക്കുന്‍ ഗുനിയയും സഥീരീകരിച്ചു. 10പേര്‍ക്ക് ചിക്കുന്‍ ഗുനിയയാണെന്ന സംശയവുമുണ്ട്. എലിപ്പനി 113പേര്‍ക്ക് ബാധിച്ചതായി വ്യക്തമായപ്പോള്‍ 178 പേര്‍ക്ക് എലിപ്പനിയാണെന്ന സംശയവും നിലനില്‍ക്കുന്നു. ഒരു മരണം എലിപ്പനി മൂലം ഉണ്ടായി. നാലു മരണങ്ങള്‍ എലിപ്പനി ബാധിച്ചാണെന്ന് സംശയിക്കുന്നുമുണ്ട്. 39 പേര്‍ക്ക് ഹെപ്പറ്റൈറിസ് എ ബാധിച്ചതില്‍ ഒരാള്‍ മരിച്ചു. 259പേര്‍ക്ക് സംശയിക്കുന്നു. രണ്ടു മരണങ്ങളും ഇതുമൂലമാണെന്ന സംശയമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here