ജപ്പാന്‍ കടലില്‍ അപകടത്തില്‍ പെട്ട് കാണാതായ സൈനികരുടെ മൃതദേഹം കണ്ടെത്തി. കപ്പലിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രക്ഷാപ്രവര്‍ത്തകരാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ അമേരിക്കന്‍ നാവികസേനാ ആശുപത്രിയില്‍ എത്തിച്ചതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ജപ്പാന്‍ നാവികസേന നാലുകപ്പലുകളും ഒരു ഹെലികോപ്റ്ററും ഉപയോഗിച്ച് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ശനിയാഴ്ച പുലര്‍ച്ചെയാണ്  യു.എസ് പടക്കപ്പലും ഫിലിപ്പൈന്‍സ് ചരക്കുകപ്പലും കൂട്ടിയിടിച്ച്
അപകടമുണ്ടാത്. അപകടത്തില്‍ ഏഴ് നാവികരെ കാണാതായി. അമേരിക്കന്‍ യുദ്ധക്കപ്പലായ യു.എസ്.എസ്. ഫിറ്റ്‌സ്‌ജെറാള്‍ഡ് ചരക്കുകപ്പലിലിടിച്ച്  ജപ്പാനിലെ യോകോസുക തീരത്തുനിന്ന് 56 നോട്ടിക്കല്‍ മൈല്‍ അകലെ പസഫിക് സമുദ്രത്തിലായിരുന്നു അപകടം.

യു.എസ് കപ്പലിലുണ്ടായിരുന്ന കമാന്‍ഡിങ് ഓഫിസര്‍ അടക്കമുള്ള മൂന്നുപേരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

330 പേരെ ഉള്‍ക്കൊള്ളാന്‍ശേഷിയുള്ളതാണ് അമേരിക്കയുടെ മിസൈല്‍വേധ കപ്പലായ യു.എസ്.എസ്. ഫിറ്റ്‌സ്‌ജെറാള്‍ഡ്. യോകോസുക കേന്ദ്രമായിപ്രവര്‍ത്തിക്കുന്ന അമേരിക്കയുടെ ഏഴാം കപ്പല്‍പടയുടെ ഭാഗമാണിത്. ഫിലീപ്പിന്‍സിന്റേതാണ് ചരക്കുകപ്പല്‍.

LEAVE A REPLY

Please enter your comment!
Please enter your name here