ഇന്ത്യയും പാക്കിസ്താനും തമ്മിലുള്ള മല്‍സരങ്ങളെല്ലാം യുദ്ധം പോലെയാണ് ക്രിക്കറ്റ് പ്രേമികള്‍ കണക്കാക്കുന്നത്. ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയപ്പോഴെല്ലാം കായികപ്രേമികള്‍ക്ക് ലഭിച്ചത് ആവേശകരമായ നിമിഷങ്ങളാണ്.

ഐസിസി ചാമ്പ്യന്‍സ് ട്രോഫി കലാശപോരാട്ടത്തില്‍ ഇന്ത്യ ഇന്ന് പാക്കിസ്താനെ നേരിടാനിരിക്കെ ഇന്ത്യയുടെ മുന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോണി ഒരു കുഞ്ഞിനെയും എടുത്തുകൊണ്ട് നില്‍ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ വയറലായിരിക്കുകയാണ്.

നിരവധി പാക്കിസ്താന്‍ ആരാധകരാണ് ഈ ചിത്രം തങ്ങളുടെ അക്കൗണ്ടുകളില്‍ ഷെയര്‍ ചെയ്തത്. ധോണിയുടെ കൈയിലുള്ള ഈ കുഞ്ഞ് ആരാണെന്നതാണ് വിചിത്രം. പാക് നായകന്‍ സര്‍ഫറാസ് അഹമ്മദിന്റെ മകന്‍ അബ്ദുള്ള സര്‍ഫറാസാണ് ധോണിയുടെ കയ്യിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here