തിരുവനന്തപുരം: ഐപിസി തബോർ സഭാംഗം ആരൻ ജോൺ സാബുവിന് IIT അഖിലേന്ത്യാപ്രവേശന പരീക്ഷയിൽ റാങ്ക് തിളക്കം.

IIT പ്രവേശന പരീക്ഷയായ JEE Advanced പരീക്ഷയിൽ 94-മത് റാങ്ക് കരസ്ഥമാക്കി ആരൻ കേരളത്തിൽ മുൻപിലെത്തി. പ്രവേശനപരീക്ഷയിൽ കണക്കിന് നൂറുശതമാനം ആരൻ നേടിയിട്ടുണ്ട്. ഈ വർഷം ആരനടക്കം രണ്ടു പേർക്കാണ് കേരളത്തിൽ നിന്നും നൂറിൽ താഴെ റാങ്ക് ലഭിച്ചത്. കേരളത്തിൽ നിന്ന് ഇതിനുമുമ്പ് ഡോ.രാജു നാരായണസ്വാമി ഐഎഎസിനു മാത്രം ആണ് IIT പ്രവേശന പരീക്ഷയായ JEE Advanced പരീക്ഷയിൽ നൂറിൽ താഴെ റാങ്ക്  ലഭിച്ചിട്ടുള്ളത്.

തിരുവനന്തപുരം സെൻറ് തോമസ്  സെൻട്രൽ സ്കൂളിൽ പഠിച്ചിരുന്ന ആരൻ ബോർഡ് പരീക്ഷകളിൽ എ വൺ ഗ്രേഡുകൾ നേടിയിട്ടുണ്ട്. സ്കോളർഷിപ്പ്-ടാലൻറ് പരീക്ഷകളിൽ ഒന്നാമനായ ആരൻ IIT മുംബായിൽ പഠിക്കുവാനാണ് ആഗ്രഹിക്കുന്നത്. ട്യൂഷനുകളിലോ കോച്ചിങുകളിലോ പോകാതെ കരസ്ഥമാക്കിയ IIT പ്രവേശന പരീക്ഷയിൽ ഈ വിജയം ദൈവാശ്രയത്തിൻറെതാണെന്ന് ആരൻറെ പിതാവ് സാബു ജോൺ പറഞ്ഞു. ഷാർജയിൽ ബിസിനസ്സിൽ ആയിരുന്ന സാബു ജോൺ ഐപിസി തബോർ സഭയുടെ സെക്രട്ടറി, ബൈബിൾ കോളേജ് അധ്യാപകൻ എന്നി നിലകളിൽ ഇപ്പോൾ കർത്തൃശുശ്രൂഷകളിലായിരിക്കുന്നു. മാതാവ്: ജെസ്സി. സഹോദരി: പ്രിസില്ല തങ്കം സാബു മെഡിക്കൽ  വിദ്യാർത്ഥിനിയാണ്.

aaron

LEAVE A REPLY

Please enter your comment!
Please enter your name here