ഡെസ്  പ്ലൈൻസ്‌ലേ ബിഗ്  ബെൻഡ്  ലയിക്  പാർക്കിൽ വെച്ച് നടത്തിയ ചിക്കാഗോ മലയാളീ അസോസിയേഷൻ പിക്നിക് ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി .

 ജാതി മത ഭേദമെന്യേ എല്ലാ മലയാളി കൾക്കും പങ്കെടുക്കാവുന്ന  പിക്നിക് ആയിരുന്നു ചിക്കാഗോ മലയാളീ അസോസിയേഷൻ നടത്തിയത് . അതിനാൽ തന്നെ  ധാരാളം ആളുകൾ തുടക്കം മുതൽ  പങ്കെടുക്കുവാൻ വന്നിരുന്നു. ചിക്കാഗോയിൽ ആദ്യം തുടങ്ങിയ മലയാളീ പിക്നിക് ചിക്കാഗോ മലയാളീ അസോസിയേഷൻ നടത്തിയ പിക്നിക് ആയിരുന്നു. ഇടക്കാലം  കൊണ്ട്  വിവിധ പ്രാദേശിക പിക്നിക് കൾ  ആരംഭിച്ചതോടെ പ്രസക്തി കുറഞ്ഞു എന്ന തോന്നലിനാൽ  നിന്ന് പോയ പിക്നിക്  വീണ്ടും തുടങ്ങുവാൻ പ്രസിഡന്റ് രഞ്ജൻ അബ്രഹാമും സെക്രട്ടറി ജിമ്മി കണിയാലിയും നേതൃത്വം  നൽകുന്ന ഇപ്പോഴത്തെ ഡയറക്ടർ ബോർഡ് തീരുമാനിച്ചതിനെ എല്ലാവരും അഭിനന്ദിച്ചു.

  കൊച്ചു കുട്ടികൾക്ക് മുതൽ എല്ലാ പ്രായക്കാര്ക്കും  പങ്കെടുക്കാവുന്ന  വിവിധ തരം കളികൾ , മഹാരാജ ഫുഡ്സ്,    നൈൽസ്  അവിടെവെച്ചു തന്നെ തയാറാക്കി കൊടുത്ത രുചികരമായ ഭക്ഷണങ്ങൾ, വിജയിച്ചവർക്കെല്ലാവര്കും  ട്രോഫികൾ  തുടങ്ങിയവ പിക്നിക്കിന്റെ പ്രത്യേകത ആയിരുന്നു . വിവിധ മത്സരങ്ങളിൽ ഏറ്റവും കൂടുതൽ സമ്മാനങ്ങൾ നേടിയത്  ജെയിംസ് പുത്തൻ പുരയിലും സുനൈന ചാക്കോയും ആയിരുന്നു .

 പ്രസിഡന്റ് രഞ്ജൻ എബ്രഹാം  ഉൽഘാടനം ചെയ്ത ചിക്കാഗോ മലയാളീ ഫാമിലി പിക്നിക്കിനു ചുക്കാൻ പിടിച്ചത് സണ്ണി മൂക്കെട്ട് (കൺവീനർ), മനു നൈനാൻ,  ജോഷി മാത്യു പുത്തൂരാൻ , സഖറിയ ചേലക്കൽ തുടങ്ങിയവർ അടങ്ങിയ കമ്മിറ്റി ആയിരുന്നു. വിവിധ ഗെയിമുകൾക്കും മറ്റു അതിഥി പരിചരണങ്ങൾക്കും ജിമ്മി കണിയാലി, ഫിലിപ്പ് പുത്തൻപുരയിൽ, ജോൺസൻ കണ്ണൂക്കാടൻ, ജിതേഷ് ചുങ്കത്, ഷാബു മാത്യു, അച്ചന്കുഞ്ഞു മാത്യു, ചാക്കോ തോമസ് മറ്റത്തിൽപറമ്പിൽ, ജേക്കബ് മാത്യു പുറയംപള്ളിൽ, ജോസ് സൈമൺ മുണ്ടപ്ലാക്കിൽ, ജോഷി വള്ളിക്കളം, മത്തിയാസ് പുല്ലാപ്പള്ളിൽ, ഷിബു മുളയാനി കുന്നേൽ , സിബിൾ ഫിലിപ്പ്, സ്റ്റാൻലി കളരിക്കമുറി , ടോമി അമ്പേനാട്ട്, ബിജി സി മാണി തുടങ്ങിയവർ നേതൃത്വം നൽകി

 മത്സരങ്ങളിൽ വിജയികളായവർക്ക്  ബോർഡ് അംഗങ്ങൾ ട്രോഫികൾ വിതരണം ചെയ്തു. പിക്നിക് കമ്മിറ്റി കൺവീനർ സണ്ണി മൂക്കെട്ട്  എല്ലാവര്ക്കും നന്ദി പറഞ്ഞു


chicago Malayalee Picnic 1 Chicago Malayalee Picnic 2 chicago Malayalee Picnic 3

LEAVE A REPLY

Please enter your comment!
Please enter your name here