കണക്റ്റിക്കട്ട്: 2016 ഓക്ടോബറില്‍ 16 ന് യൂണിവേഴ്‌സിറ്റി ഓഫ് കണക്റ്റികട്ട് വിദ്യാര്‍ത്ഥിനി ജെഫ്‌നി പള്ളി (19) അഗ്നി ശമനസേന വാഹനം ഇടിച്ചു മരിച്ച സംഭവത്തിനുത്തരവാദികളായ 6 വിദ്യാര്‍ത്ഥികള്‍ക്ക് റോക് വില്‍ സുപ്പീരിയര്‍ കോര്‍ട്ട് ജഡ്ജി കാള്‍ ഇ ടയ്‌ലര്‍ രണ്ട് വര്‍ഷത്തെ പ്രൊബേഷന്‍ വിധിച്ചു.

ഈ കാലയളവിൽ മറ്റ് കുറ്റകൃത്യങ്ങളിലൊന്നും ഉള്‍പ്പെട്ടിട്ടില്ലെങ്കില്‍ ഇവരുടെ റിക്കാര്‍ഡുകളില്‍ നിന്ന് ക്രിമിനല്‍ ഹിസ്റ്ററി മുഴുവന്‍ നീക്കം ചെയ്യണമെന്നും കോടതി ഉത്തരവിട്ടു .

കപ്പ സിഗ്മ ഫ്രറ്റേണിറ്റി മെമ്പര്‍മാരായ പാട്രിക്ക് (21), മാത്യു (21), ഡൈലന്‍ (22), ഓസ്റ്റിന്‍ (21), ഡൊമനിക്ക് (21), ജോനാഥന്‍ (22) എന്നീ ആറുപേര്‍ക്കാണ് ശിക്ഷ. മൈനര്‍ക്ക് മദ്യം വിളമ്പുക, മദ്യം വില്‍ക്കുക, ഗൂഡാലോചന നടത്തുക തുടങ്ങിയ കുറ്റങ്ങളാണ് ഇവരുടെ പേരിൽ ചുമത്തിയിരുന്നത്

രാത്രി നടന്ന പാര്‍ട്ടിയില്‍ പങ്കെടുത്തു പുറത്തിറങ്ങിയ ജെഫ്‌നി തൊട്ടടുത്തുള്ള ഫയര്‍ സ്റ്റേഷന് മുമ്പില്‍ ഇരുന്ന് ഉറങ്ങിപോയതാണ് സംഭവത്തിന്റെ തുടക്കം.

അഗ്നി ശമനവാഹനം പുറത്തു കടക്കുന്നതിനിടയില്‍ ഷട്ടറിന് ചാരിയിരിക്കുകയായിരുന്ന ജഫ്‌നി മറിഞ്ഞ് വീഴുകയും വാഹനം കയറി മരണം സംഭവിക്കുകയുമായിരുന്നു.

ജൂണ്‍ 23 ന് റിഹാബിലിറ്റേഷന്‍ പ്രോഗ്രാമിന് ആവശ്യമായ തുക കോടതിയില്‍ കെട്ടിവെക്കുകയാണെങ്കില്‍ കോടതിയില്‍ ഹാജരാകുന്നതില്‍ നിന്നും ഇവരെ ഒഴിവാക്കിയിട്ടുണ്ട്.

uconn1

LEAVE A REPLY

Please enter your comment!
Please enter your name here