ന്യൂഡല്‍ഹി: ശ്രംഗേരി മഠാധിപതിയെ കാണാന്‍ പോയത് അബദ്ധവശാലെന്ന് ഡോ തോമസ് ഐസക്. ജനങ്ങള്‍ക്ക് ഇഷ്ടപ്പെടുമെന്ന് കരുതിയാണ് താന്‍ ശ്രംഗേരി മഠാധിപതിയെ കാണാന്‍ പോയതെന്ന് മന്ത്രി പറഞ്ഞു.എന്നാല്‍ ആളുകള്‍ക്ക് അത് ഇഷ്ടമായില്ലെന്ന് മനസിലായി. ഇനി ഇത് ആവര്‍ത്തിക്കില്ല.

ആലപ്പുഴയിലെത്തിയ മഠാധിപതിയെ സന്ദര്‍ശിക്കണമെന്ന് പരിചയക്കാരും എം എല്‍ എയും ആവശ്യപ്പെട്ടു. ജൂണ്‍ 15ന് മന്ത്രി സുധാകരനൊപ്പമാണ് തോമസ് ഐസക് ശൃംഗേരി മഠാധിപതിയെ കണ്ടത്. തുടര്‍ന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ ധാരാളം ട്രോളുകള്‍ മന്ത്രിമാരെ പരിഹസിച്ച് കൊണ്ട് വന്നിരുന്നു. അതേസമയം സംസ്ഥാന സര്‍ക്കാരിന്റെ അതിഥിയെയാണ് സന്ദര്‍ശിച്ചതെന്നാണ് ജി സുധാകരന്റെ നിലപാട്. പൊന്നാട സ്വീകരിക്കാത്തതിനാലാണ് അദ്ദേഹത്തിന് പഴങ്ങള്‍ നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here