കൊട്ടാരക്കര: – വസ്തുവിന്‍റെ നികുതി അടയ്ക്കാന്‍ വില്ലേജ് ഓഫീസിലെത്തിയെ പ്രവാസി ഞെട്ടി. ഏഴേക്കര്‍ വരുന്ന സ്വന്തം പേരിലുള്ള വസ്തുവിന്‍റെ നികുതി ആരോ അടച്ചിരിക്കുന്നു. വില്ലേജ് ഓഫീസറോട് തര്‍ക്കിച്ചപ്പോള്‍  രേഖാമൂലം മറുപടിയും നല്‍കി. ആരാണു കരം അടച്ചതെന്ന് വില്ലേജ് ഓഫീസര്‍ക്കും തെളിവില്ല. വസ്തുവിന്‍റെ നികുതി അടച്ച സംഭവത്തില്‍ പോലീസിലും റവന്യു വകുപ്പിനും പരാതി നല്‍കിയിരിക്കുകയാണ് ചാത്തന്നൂര്‍ സ്വദേശി. സംഭവത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി.   

ഗള്‍ഫില്‍ ദീര്‍ഘകാലമായി ജോലി നോക്കുന്ന  65 കാരനാണ് കബളിക്കപ്പെട്ടത് . ഇതേക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണു ലഭിച്ചത്. മറ്റൊരാളുടെ വസ്തുവിന്‍റെ നികുതി ആര്‍ക്കും അയ്ക്കാമെന്നതാണു കൊല്ലം ജില്ലയിലെ അവസ്ഥ. കരം അടയ്ക്കുന്നയാളുടെ തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കേണ്ട  മറ്റൊരാളുടെ വസ്തുവിന്‍റെ നികുതി സ്വന്തം അടയ്ക്കുന്നവര്‍ക്കു വഴി വിട്ട രീതിയില്‍ പ്രയോജനങ്ങള്‍ ഏറെയാണ് . കുറഞ്ഞ പലിശയ്ക്കു സ്വര്‍ണ്ണ പണയവായ്പ നേടാന്‍ ഈടായി  കരം അടച്ച രസീത് നല്‍കാം. ക്രിമിനല്‍ കേസുകളില്‍ ജാമ്യത്തിനും കരം അടച്ച രസീത് നിര്‍ബന്ധമാണ്. ഇതൊന്നും മനസ്സിലാക്കാതെയാണ് വില്ലേജ് ഓഫീസര്‍മാര്‍ ആരെങ്കിലും എത്തിയാല്‍ രേഖകള്‍ പരിശോധിക്കാതെ വസ്തു നികുതി വാങ്ങുന്നത്. എന്നാല്‍ മറ്റ് പല ജില്ലകളിലും നികുതി അടയ്ക്കാന്‍ തിരിച്ചറിയല്‍ രേഖ അനിവാര്യമാണന്നാണു വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here