ന്യൂയോർക്ക്: കേരളത്തിൽ നടക്കുന്ന നേഴ്‌സിങ് സമരത്തെ അനുകൂലിച്ചു കൊണ്ട് താൻ ഫേസ് ബുക്ക് പോസ്റ്റ് ഇട്ടതിനെ മാധ്യമങ്ങൾ വളച്ചൊടിച്ചു വാർത്ത പ്രസിദ്ധീകരിക്കുകയായിരുന്നു എന്ന് മലങ്കര ഓർത്തഡോക്സ് സഭ അമേരിക്കൻ ഭദ്രാസനാധിപൻ അഭിവന്ദ്യ സഖറിയ മാർ നിക്കോളോവോസ് കേരളാ ടൈംസ്‌നോട് പറഞ്ഞു. താൻ കത്തോലിക്ക സഭയ്ക്കെതിരെ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ഇട്ടു എന്ന തരത്തിൽ വരുന്ന വാർത്ത വസ്തുതകൾക്കു നിരക്കാത്തതാണ്‌. ഒരു സഭയെക്കുറിച്ചു ഒന്നുംതന്നെ തന്റെ ഫേസ്ബുക് പോസ്റ്റിൽ പരാമർശിച്ചിട്ടില്ല. നേഴ്‌സിങ് സമരത്തെ അനുകൂലിക്കുമ്പോൾ അതു ഏതെങ്കിലും സഭയ്ക്ക് എതിരാകുന്നത് എങ്ങനെയാണ്. ഓർത്തഡോക്സ് സഭ ആശുപത്രികൾ നടത്തുന്നില്ലേ. എന്റെ പ്രസ്താവനയെ തെറ്റായി വ്യാഖ്യാനിക്കുകയും വാർത്ത നൽകുകയും ചെയ്തതിൽ അതൃപ്തി ഉണ്ട്.

ഏതൊരാളും ജോലി ചെയ്താൽ അർഹിക്കുന്ന വേതനം ലഭിക്കണം, അർഹിക്കുന്ന വേതനം ലഭിക്കുവാൻ ഒരുകൂട്ടം ആതുര സേവകർ നടത്തുന്ന സമരത്തിന് പിന്തുണ നൽകുക എന്നത് ഒരു പൗരൻ എന്ന നിലയിലും, ഒരു ആധ്യാത്മിക പ്രവർത്തകൻ എന്ന നിലയിലും എനിക്ക് ബാധ്യത ഉണ്ട്. അപ്പോൾ വളരെ വേഗത്തിൽ സംവദിക്കാവുന്ന മാധ്യമം എന്ന നിലയിൽ ഫേസ് ബുക്കിൽ ഈ സമരത്തെ അനുകൂലിച്ചു കൊണ്ടു പോസ്റ്റ് ഇട്ടത്, അതിനെ ചില മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചു.

ഏതു സഭ നടത്തുന്ന സ്ഥാപനം ആയാലും ജോലി ചെയ്യുന്നവർക്ക് അവർക്ക് അർഹിക്കുന്ന വേതനം ലഭിക്കണം അതാണ് ന്യായം. അതു നീതിയുടെ പക്ഷമാണ്, ക്രിസ്തു നീതിയുടെ പക്ഷത്തായിരുന്നു, ഞാനും അങ്ങനെ തന്നെ, അദ്ദേഹം പറഞ്ഞു.

തിരുമേനിയുടെ ഫേസ് ബുക്ക് പോസ്റ്റിനെ വളച്ചൊടിച്ചു നിരവധി മാധ്യമങ്ങൾ നേഴ്‌സിങ് സമരവുമായി ബന്ധപ്പെട്ട് വാർത്തകൾ നൽകിയിരുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ ഈ വിശദീകരണം ഉണ്ടായത്.

IMG_9309facebook

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here