ചിക്കാഗോ മലയാളി അസോസിയേഷന്‍ 2017 ലെ വിദ്യാഭ്യാസ പ്രതിഭപുരസ്കാരത്തിന് അപേക്ഷകള്‍ക്ഷണിച്ചു. ഈവര്‍ഷം ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ചി ക്കാഗോ മലയാളീ അസോസിയേഷന്‍ അംഗങ്ങളുടെ കുട്ടികള്‍ക്ക് ഈ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം.

സ്‌കോളര്‍ഷിപ് കമ്മിറ്റികണ്‍വീനര്‍ ആയി സ്റ്റാന്‍ലികളരിക്കാമുറിയെ തിരഞ്ഞെടുത്തു. സ്റ്റാന്‍ലി കളരിക്കാമുറിയോടൊപ്പം പ്രസിഡന്റ്ര് രഞ്ജന്‍ അബ്രഹാമും സെക്രട്ടറി ജിമ്മി കണിയാലിയും ഉള്‍പ്പെട്ടകമ്മിറ്റി ആണ് വിജയികളെ തിരഞ്ഞെടുക്കുന്നത് .

ഹൈസ്കൂള്‍ പഠനത്തിന് ലഭിച്ച GPA യോടൊപ്പം, ACT സ്‌കോറും കുട്ടികളുടെ പഠ്യേതര പ്രവര്‍ത്തനങ്ങളും, സാമൂഹികസേവനപരിചയവുംമ റ്റുകലാകായികരങ്കങ്ങളിലെ മികവുകളുംഎല്ലാം വിശദമായിപരിഗണിച്ചശേഷം ആയിരിക്കും വിജയിയെ തിരഞ്ഞെടുക്കുക . വിശദമായ അപേക്ഷഫോറവും മറ്റുവിവരങ്ങളും ചിക്കാഗോമലയാളീ അസോസിയേഷന്‍ വെബ്‌സൈറ്റ് ആയ http://chicagomalayaleeassociation.org/2017-cma-scholarship-application-details/
നിന്നും ചിക്കഗോ മലയാളീഅസോസിയേഷന്‍ ഫേസ്ബുക് പേജുകളില്‍ നിന്നുംലഭിക്കുന്നതാണ്.

ശ്രീ സാബുനടുവീട്ടില്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഉതുപ്പാന്‍ നെടുവീട്ടില്‍ മെമ്മോറിയല്‍ സ്‌കോളര്‍ഷിപ് ആയിരിക്കും ജേതാവിനുലഭിക്കുക . വിജയിക്ക് സെപ്റ്റംബര്‍ 2 ശനിയാഴ്ച വൈകുന്നേരം നാലുമണി മുതല്‍ ചിക്കാഗോയിലെ താഫ്ട് ഹൈസ്കൂളില്‍വെച്ച് നടത്തുന്ന ചിക്കാഗോ മലയാളീ അസോസിയേഷന്‍ ഓണാഘാഷങ്ങളോടനുബന്ധിച്ചുള്ള പൊതുസമ്മേളനത്തില്‍ വെച്ച് പുരസ്കാരം സമ്മാനിക്കുന്നതായിരിക്കും.

ആവശ്യമായ എല്ലാ വിവരങ്ങളോടുമൊപ്പം അപേക്ഷസമര്‍പ്പിക്കേണ്ട അവസാനതീയതി 2017 ഓഗസ്റ്റ് 1 ആണ്. സ്‌കോളര്‍ഷിപ് സംബന്ധമായ കൂടുതല്‍വിവരങ്ങള്‍ക്ക് സ്റ്റാന്‍ലി കളരിക്കമുറി ( 847 877 3316 ) രഞ്ജന്‍ എബ്രഹാം ( 847 287 0661 ), ജിമ്മി കണിയാലി (630 903 7680 )


Jimmy Kaniyaly Secretary (1)
Stanly-Kalarikamuriyil-407x407 Sabu Naduveetil Renjan Abraham - President1

LEAVE A REPLY

Please enter your comment!
Please enter your name here