ന്യൂ ജേഴ്‌സി:  വരും തലമുറക്കായി പ്രകൃതിരമണീയമായ ഭൂമിയെ കാത്തു സൂക്ഷിക്കുക എന്ന ആശയത്തിൽ വേൾഡ് മലയാളി കൌൺസിൽ അമേരിക്ക റീജിയൻ യൂത്ത് ഫോറം പരിസ്ഥിതി സംരക്ഷണ അവാർഡിനായി അപേക്ഷകൾ ക്ഷണിക്കുന്നു. ഭൂമിയുടെ ഇക്കോ സിസ്റ്റം വലിയ വെല്ലുവിളി നേരിടുന്ന സാഹചര്യത്തിൽ പരിസ്ഥിതി സംരക്ഷണത്തിന്റെ  പ്രാധാന്യം ഏറിയ സാഹചര്യത്തിലാണ് ഈ മത്സരം  

ഡാലസിൽ നടന്ന ടാലന്റ് ഷോയോടനുബന്ധിച്ചു നടത്തപ്പെട്ട ഉത്‌ഘാടനത്തോടെ യൂത്തു ഫോറത്തിന്റെ ഗ്ലോബൽ, റീജിയൻ ചുമതല വഹിക്കുന്ന സുധീർ നമ്പ്യാർ  മുന്നോട്ടു വച്ച പരിസ്ഥിതി സംരക്ഷണ ആശയം വേൾഡ് മലയാളി കൌൺസിൽ അമേരിക്ക റീജിയൻ എക്സിക്യൂട്ടീവ് കൗൺസിൽ അംഗീകരിക്കുകയും  ശ്രേയസ് അരവിന്ദൻ. ശ്രീവർഷ കലോത്, ആബേൽ സക്കറിയ, ഓസ്റ്റിൻ ജോസഫ് എന്നിവരുൾപ്പെടുന്ന ഒരു യുവഫോറം രൂപീകരിക്കുകയും അതിനെ തുടർന്ന് പരിസ്ഥിതി സംരക്ഷണം  ആദ്യത്തെ പ്രൊജക്റ്റ് പ്രമേയം ആയി തിരഞ്ഞെടുക്കുകയുമാണുണ്ടായത്.

  ലോകമെമ്പാടും ജൂൺ അഞ്ചിന് പരിസ്ഥിതി ദിനമായി ആഘോഷിച്ച പശ്ചാത്തലത്തിൽ  വേൾഡ് മലയാളി കൌൺസിൽ യൂത്ത് ഫോറം യുവജനങ്ങളുടെ ഇടയിൽ പ്രകൃതിസംരക്ഷണത്തെ പറ്റി കൂടുതൽ ബോധവൽകരണത്തിനു ഉതകും വിധം പരിപാടികൾ ആസൂത്രണം ചെയ്യണം എന്നതാണ്  ഈ  മത്സരത്തിന്  പിന്നിലെ പ്രചോദനം.  

പരിസ്ഥിതി സംരക്ഷണം എന്ന  വിഷയത്തെ ആസ്പദമാക്കി  അപേക്ഷകർ കൈ കൊണ്ട പ്രവർത്തനങ്ങളെ  ആസ്പദമാക്കി  അഞ്ചു മിനുറ്റിൽ കൂടുതൽ ദൈര്‍ഘ്യം ഇല്ലാത്ത വീഡിയോ അല്ലെങ്കിൽ ഫോട്ടോ സമാഹാരം  wmcyf1995@gmail.com  എന്ന ഇമെയിൽ അഡ്രസിൽ അപേക്ഷകന്റെയോ  അഥവാ ടീം ലീഡറുടെയും  ടീം  അംഗങ്ങളുടെയും പേര്, പ്രൊവിൻസ്/സ്റ്റേറ്റ്/റീജിയൻ എന്നിവ ഉൾപ്പെടുത്തി അയച്ചു തരിക . 

ഈമെയിലിൽ സബ്ജക്ട് “We can see” എന്ന് രേഖപ്പെടുത്തുക.  പരിസ്ഥിതി സംരക്ഷണത്തിനായി  കൈകൊണ്ട പ്രവർത്തിയുടെ വിശദാംശങ്ങൾ (ചെടി നടൽ, പരിസരം വൃത്തിയാക്കുക etc) ഇവ കൈകൊണ്ട സ്ഥലം , സ്ഥലത്തിന്റെ വിസ്തീർണം എന്നിവയും ഈമെയിലിൽ വിശദീകരിക്കുക.  ഒരു സാമ്പിൾ വീഡിയോ  http://tinyurl.com/yeswecansee  എന്ന  ലിങ്കിൽ ലഭ്യമാണ്. ഈ വീഡിയോ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥിയുടെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനം  മാതൃകയാക്കിയതാണ് .

മത്സരത്തിലെ  വിജയിക്കൾക്കായി വേൾഡ് മലയാളി കൌൺസിൽ യൂത്ത് ഫോറം  ആകർഷകമായ പുരസ്‌കാരങ്ങൾ ഒരുക്കിയിട്ടുണ്ട് . ഒന്നാം സമ്മാനം   ഇരുന്നൂറ്റി അമ്പതു  ഡോളറും, രണ്ടാം സമ്മാനം നൂറ്റമ്പതു ഡോളറും, മൂന്നാം സമ്മാനം  നൂറു ഡോളറുമാണ് 

ലഭിക്കുന്ന എല്ലാ വീഡിയോ/ഫോട്ടോകൾ  യൂത്ത് ഫോറം വെബ് സൈറ്റിൽ  ലഭ്യമായിരിക്കും. അപേക്ഷകൾ  ഓഗസ്റ്റ്  15, 2017  മുൻപായി ലഭിക്കേണ്ടതാണ്. 

വേൾഡ് മലയാളി കൌൺസിൽ യൂത്ത് ഫോറം പരിസ്ഥിതി സംരക്ഷണത്തിനായി ഏർപ്പെടുത്തിയിരിക്കുന്ന നൂതനമായ ഈ മത്സരം സാമൂഹിക പ്രതിബദ്ധത ഉളവാക്കുമെന്നും  അമേരിക്കൻ മലയാളീ യുവാക്കളുടെ സഹകരണം വേൾഡ് മലയാളി കൌൺസിൽ യൂത്തു ഫോറം പ്രസിഡന്റ്  നിലയിൽ അഭ്യര്ഥിക്കുന്നതായും സുധീർ നമ്പ്യാർ പറഞ്ഞു. 

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ , ഗ്ലോബൽ പ്രസിഡന്റ്  ഡോ. എ .വി. അനൂപ്  , ഗ്ലോബൽ യൂത്ത് ഫോറം ചെയർമാൻ രാജേഷ് ജോണി ,  അമേരിക്ക റീജിയൻ ചെയർമാൻ ശ്രീ ജോർജ് പനക്കൽ , പ്രസിഡന്റ്  പി സി മാത്യു ,

സെക്രട്ടറി കുര്യൻ സക്കറിയ , ട്രെഷറർ ഫിലിപ്പ് മാരേട്ട് ഉൾപ്പടെയുള്ള  ഭാരവാഹികൾ യൂത്ത് ഫോറത്തിന്റെ പരിപാടികൾക്ക് ആശംസകൾ നേർന്നു.

യൂത്ത് ഫോറം ഭാരവാഹികളായ ജോജി തോമസ്   ,  ജിനേഷ് തമ്പി , പിന്റോ ചാക്കോ എന്നിവർ ഈ ലോക മലയാളി കൌൺസിൽ യൂത്ത് ഫോറം സംരംഭത്തിൽ ഏറെ പ്രതീക്ഷയും അഭിമാനവും രേഖപ്പെടുത്തി 

For more details contact

Youth Coordinators: Sudhir Nambiar: 732-822-9374 ,Jinesh Thampi: 347-543-6272, Joji Thomas: 732-343-1869, Pinto Kannampally 973-337-7238, 

Student wing Coordinators: Shreyas Aravindan , Srivarsha Kaloth, Abel Zaccharia, Austin Joseph , Sharon Nirackal 

Email : wmcyf1995@gmail.com 

 Flyer 1 Flyer 2

LEAVE A REPLY

Please enter your comment!
Please enter your name here