ഒഹായോ: ജൂണ്‍ 29 മുതല്‍ ജൂലൈ 2 വരെ കൊളമ്പസ് ഒഹാണ്ടയൊയിലെ ഹയാത്ത് റീജന്‍സി ഹോട്ടല്‍ &ഗ്രേറ്റര്‍ കൊളമ്പസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന 35-ാമത് പെന്തെക്കോസ്തല്‍ കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മുഖ്യപ്രസംഗകരെ കൂടാതെ കേരളത്തില്‍ നിന്നും അതിഥികളായി എത്തുന്ന പ്രശസ്ത പ്രസംഗകര്‍ കോണ്‍ഫറന്‍സില്‍ വചനശുശ്രൂഷ നിര്‍വ്വഹിക്കും.

ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ ജനറല്‍ വൈസ് പ്രസിഡന്റും, ദീര്‍ഘവര്‍ഷങ്ങളായിയു.എ.ഇയില്‍ ഷാര്‍ജ വര്‍ഷിപ്പ്‌സെന്ററിന്റെ സീനിയര്‍ശുശ്രൂഷകനും, ഐ.പി.സി യു.എ.ഇ റീജിയന്‍ പ്രസിഡന്റുമായ പാസ്റ്റര്‍ വില്‍സന്‍ ജോസഫ് ഒഹായൊ കോണ്‍ഫറന്‍സില്‍ വ ചനശുശ്രൂഷ നിര്‍വ്വഹിക്കും.കോണ്‍ഫറന്‍സിന്റെ വിജയകരമായ നടത്തിപ്പിനാവശ്യമായ വിവിധ ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നു. അമേരിക്കയിലെ വിവിധ സഭകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട നാഷണല്‍ ക്വയറിന്റെ രൂപീകരണവും നടന്നു എന്ന് മ്യൂസിക്ക് കോര്‍ഡിനേറ്റര്‍ ഫിന്നി സാം അറിയിച്ചു.

നോര്‍ത്ത് അമേരിക്കന്‍ മലയാളി പെന്തെക്കോണ്ടസ്ത് വിശ്വാസികളുടെ ഏറ്റവും വലിയ സമ്മേളനമായ പിസിനാ ക്കില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ദൈവദാസന്മാരും വിശ്വാസികളും പങ്കെടുക്കും. പാസ്റ്റര്‍ ടോമി ജോസഫ് (നാഷണല്‍ കണ്‍വീനര്‍), ബ്രദര്‍ ജെയിംസ് ഏ ബ്രഹാം (നാഷണല്‍ സെക്രട്ടറി), ബ്രദര്‍ സാക്ക് ചെറിയാന്‍ (നാഷണല്‍ ട്രഷറാര്‍), ബ്രദര്‍ ജോഷിന്‍ ഡാനിയേല്‍ (യൂത്ത് കോര്‍ഡിനേറ്റര്‍), ഡോ. റെനി ജോസഫ് (ലേഡീസ് കോര്‍ഡിനേ റ്റര്‍), ബ്രദര്‍ രാജന്‍ ആര്യപ്പള്ളില്‍ (മീഡിയ/ പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍) എന്നിവരാണ് ഈ വര്‍ഷത്തെ സമ്മേളണ്ടനത്തിന് നേതൃത്വം നല്‍കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ്: www.pcnak2017.org

LEAVE A REPLY

Please enter your comment!
Please enter your name here