ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് മലയാളി സ്‌പോട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടന്ന ബാറ്റ്മിന്റന്‍ ടൂര്‍ണമെന്റ് ജൂണ്‍ 17നു ക്യൂന്‍സിലെ 74-20 കോമണ്‍വെല്‍ത്ത് ബുള്‍വാഡിലുള്ള മൈതാനത്ത് സമംഗളം സമാപിച്ചു. രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം അഞ്ചുമണി വരെ നീണ്ടു നിന്ന മത്സരകളിയില്‍ ഇരുപത്തിയെട്ട് ടീമുകള്‍ പങ്കെടുത്തു. എന്‍ വൈ എം എസ് സി ക്ലബ്ബിന്റെ ആറാമത്തെ മത്സരക്കളിയാണിത്. വിര്‍ജിനിയ, ടെക്‌സാസ്, ചിക്കാഗൊ, ഇന്ത്യാന, ന്യൂയോര്‍ക്ക്, ഫിലാഡല്‍ഫിയ തുടങ്ങിയ നഗരങ്ങളില്‍ നിന്നുമുള്ള കളിക്കാര്‍ മികച്ച പ്രകടനം കാഴ്ച വച്ചു. വാശിയേറിയ ഈ മത്സരങ്ങള്‍ കാണാന്‍ വമ്പിച്ച ഒരു ജനാവലി തന്നെയുണ്ടായിരുന്നു. കാണികളുടെ പ്രതീക്ഷകള്‍ക്കൊപ്പം കളിക്കാര്‍ കളിച്ച് തിമര്‍ത്തപ്പോള്‍ കോമണ്‍വെല്‍ത്ത് മൈതാനം നമ്മുടെ കേരളത്തിലെ ഒരു കളിസ്ഥലത്തിന്റെ പ്രതീതിയുണര്‍ത്തി.കളിക്കാര്‍ക്ക് ആവേശം പകര്‍ന്നുകൊണ്ട് കാണികളും ഭാരവാഹികളും വിസില്‍ മുഴക്കുകയും കരഘോഷങ്ങള്‍ കൊണ്ട് ഉന്മേഷം പകരുകയും ചെയ്തിരുന്നു

മത്സരത്തിനു തിരശ്ശീല വീഴ്ത്തികൊണ്ട് ജോയല്‍, നെവിന്‍ എന്നീ കളിക്കാര്‍ നയിച്ച ഫിലാഡല്‍ഫിയ ടീം ഒന്നാം സമ്മാനം കരസ്ഥമാക്കി. ഇത് സ്‌പൊന്‍സോര്‍ ചെയ്തത് തോമസ് മാത്യൂ, ഈസ്റ്റ് ജോസ്റ്റ് ക്യാപിറ്റല്‍ മോര്‍ട്‌ഗെജ് കമ്പനി മേധാവിയാണ്. റണ്ണേഴ്‌സ് അപ്പ് ന്യൂയോര്‍ക്ക് ടീമുകള്‍ക്ക് ലഭിച്ചു. അവരുടെ ക്യാാപ്ട്ന്മാരായ ഗ്രെയ്‌സ്, സുബിന്‍ എന്നിവര്‍ ട്രോഫി ഏറ്റു വങ്ങി. ഇത് സ്‌പൊന്‍സര്‍ ചെയ്തത് റോബി വര്‍ഗീസ്, ഡഗള്‍സ്റ്റണ്‍ എലിമെന്റ് റിയല്‍ടി മേധാവിയണ്. മൂന്നാം സ്ഥാനത്തെത്തിയ ചിക്കാഗൊ ടീമിനു വേണ്ടി ട്രോഫി ഏറ്റു വാങ്ങിയത്് ഷെറിന്‍, ജെറി എന്നിവരാണു. 22-10, 20-22, 21-17 എന്നിങ്ങനെയായിരുന്നു വിജയിച്ച ടീമുകളുടെ സ്‌കോറുകള്‍.
ഈ മത്സരക്കളിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ച രഘു നൈനാന്‍, സോനി പോള്‍ എന്നിവര്‍ പ്രത്യേകം പ്രശംസയര്‍ഹിക്കുന്നു.

കളിയില്‍ പങ്കെടുത്ത എല്ലാ കളിക്കാര്‍ക്കും, വളരെ വിജയകരമായി അതു സംഘടിപ്പിക്കുകയും നിര്‍വ്വഹിക്കുകയും ചെയ്ത എല്ലാവര്‍ക്കും പ്രസിഡണ്ട് ഈപ്പന്‍ ചാക്കോ നന്ദി പറഞ്ഞു. പ്രതിവര്‍ഷം സംഘടിപ്പിക്കുന്ന ഈ മത്സരക്കളികള്‍ക്കുള്ള പിന്തുണയും, സഹായ സഹകരണങ്ങളും വരും കൊല്ലങ്ങളിലും ഉണ്ടാകണമെന്നു അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ഈപ്പന്‍ ചാക്കോ അറിയിച്ചതാണിത്.

NYMSC_pic55 NYMSC_pic44 NYMSC_pic22 NYMSC_pic33

LEAVE A REPLY

Please enter your comment!
Please enter your name here