യുനൈറ്റഡ് നേഷന്‍സ്: 2050ഓടെ ലോക ജനസംഖ്യ 980 കോടിയില്‍ എത്തുമെന്ന് യു.എന്‍ റിപ്പോര്‍ട്ട്. ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമെന്ന പട്ടികയില്‍ ചൈനയെ പിന്തള്ളി ഏഴുവര്‍ഷത്തിനുള്ളില്‍ ഇന്ത്യ ഒന്നാംസ്ഥാനത്തെത്തുമെന്നും യു.എന്‍ പറയുന്നു. യു.എന്‍ ഡിപ്പാര്‍ട്മന്റെ് ഓഫ് ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ അഫയേഴ്‌സ് ആണ് ഇക്കാര്യങ്ങള്‍ പുറത്തുവിട്ടത്. ഇന്ത്യ, നൈജീരിയ, കോംഗോ, പാകിസ്താന്‍, ഇത്യോപ്യ, താന്‍സനിയ, യു.എസ്, ഉഗാണ്ട, ഇന്തോനേഷ്യ എന്നിങ്ങനെയാണ് ജനസംഖ്യാടിസ്ഥാനത്തിലുള്ള ഭാവി രാജ്യങ്ങളുടെ നിര. ഈ രാജ്യങ്ങള്‍ ആയിരിക്കും മൊത്തം വളര്‍ച്ചനിരക്കിലേക്ക് കൂടുതലും സംഭാവന ചെയ്യുക.

2030 ഓടെ 860 കോടിയും 2050 ഓടെ 980 കോടിയും 2100 ഓടെ 1120കോടിയും ആയിരിക്കും മൊത്തം ജനസംഖ്യയെന്നും യു.എന്‍ കണക്കുകള്‍ പറയുന്നു.
ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള മൂന്നാമത്തെ രാജ്യമായ യു.എസിനെ പിന്തള്ളി നൈജീരിയ ആ സ്ഥാനം കൈയടക്കുമെന്നതാണ് റിപ്പോര്‍ട്ടിലെ ശ്രദ്ധേയമായ മറ്റൊന്ന്.

LEAVE A REPLY

Please enter your comment!
Please enter your name here