ഫ്‌ളോറിഡ: കാണാതായ 11 കാരനെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ആകാശമാര്‍ഗ്ഗം ഹെലികോപ്റ്റര്‍ നടത്തിയ അന്വേഷണം ഫലം കണ്ടു.  ജൂണ്‍ 21 ബുധനാഴ്ചയാണ് സ്വന്തം വീടിന്റെ മേല്‍കൂരയില്‍ കിടന്നുറങ്ങുന്ന കുട്ടിയെ ഹെലികോപ്റ്റര്‍ കണ്ടെത്തിയത്.

ഹെലികോപ്റ്ററില്‍ യാത്ര ചെയ്തു ജര്‍ണലിസ്റ്റ് കുട്ടിയെ കണ്ടെത്തിയ വിവരം പോലീിന് കൈമാറി സ്ഥലത്തെത്തിയ പോലീസ് കുട്ടിയെ സുരക്ഷിതമായി നിലത്തിറങ്ങുന്നതിന് സഹായിച്ചു.

വീട്ടുകാര്‍ സമ്മര്‍ക്യാമ്പിന് പോകാന്‍ ആവശ്യപ്പെട്ടതിന് പ്രതിഷേധിച്ചാണ് മേല്‍കൂരയില്‍ കയറി ഒളിച്ചതെന്നും മുകളില്‍ കയറിയ ഉടനെ സുഖ നിദ്രയിലായി എന്നും കുട്ടി പോലീസിനോട് പറഞ്ഞു. എന്തായാലും കുട്ടിയെ സുരക്ഷിതമായി ലഭിച്ചു എന്ന ആശ്വാസത്തിലാണ് കുടുംബാംഗങ്ങള്‍.

missing3 missing4

LEAVE A REPLY

Please enter your comment!
Please enter your name here