പീടികയിൽ മത്തായി ന്യൂയോർക്കിൽ നിര്യാതനായി
ന്യൂയോർക്ക്: മാരാമൺ പീടികയിൽ മത്തായി (തങ്കച്ചൻ – 80 ) ന്യൂയോർക്കിൽ നിര്യാതനായി. ഭാര്യ വല്ല്യാനിക്കുഴിയിൽ തടത്തിൽ അന്നമ്മ മത്തായി (പൊന്നമ്മ). മക്കൾ സുജ, മിനി, ജെസ്സി, അജിത്, സുജിത് . മരുമക്കൾ: ഡോക്ടർ തോമസ് ഇടിക്കുള, മാത്യു റ്റാംസ്, ഡോക്ടർ ലെസ്‌ലി വർഗീസ്, ക്രിസ്റ്റി മാത്യു, ഗ്രേസ് മാത്യു. 
കഴിഞ്ഞ മൂന്നു ദശകങ്ങളായി അമേരിക്കയിൽ കുടുംബമായി താമസിച്ചു വരികയായിരുന്നു. എൽമോണ്ടിലുള്ള ഫസ്റ്റ് ചർച് ഓഫ് ഗോഡ് സഭാംഗമാണ്. പതിന്നാലു കൊച്ചുമക്കൾ.ന്യുഹൈഡ് പാർക്കിലുള്ള പാർക് ഫ്യൂണറൽ ചാപ്പലിൽ വച്ച്  (2175 Jericho Turnpike, NY 11040) ശനിയാഴ്ചയും ഞായറാഴ്ചയും വൈകിട്ട് 6 മണി മുതൽ 9 മണി വരെ പൊതുദർശനം ഉണ്ടായിരിക്കും.
 സംസ്കാര ശുശ്രൂഷ തിങ്കളാഴ്ച രാവിലെ എട്ടുമണിക്ക് പാർക് ഫ്യൂണറൽ ചാപ്പലിൽ  ആരംഭിക്കുകയും തുടർന്ന്  ഗ്രേറ്റ് നെക്കിലുള്ള ഓൾ സെയ്‌ന്റ്‌സ് സെമിത്തേരിയിൽ  സംസ്ക്കാരം നടത്തപ്പെടുന്നതാണ്. 
തൽസമയപ്രക്ഷേപണം www.unitechtv.us  ഉണ്ടായിരിക്കും. 

വാർത്ത: നിബു വെള്ളളവന്താനം

19478737_10212822276893319_797851470_o

LEAVE A REPLY

Please enter your comment!
Please enter your name here