Home / വിനോദം / കവിത / സുഹൃത്ത് (കവിത)

സുഹൃത്ത് (കവിത)

      സുഹൃത്ത് (കവിത) പുഞ്ചിരി തൂകുന്ന മുഖ:വുമായി എന്റെ ജീവിത യാത്രയിൽ കൂട്ടായി വന്നവർ ഓരോരോ ജീവിത വേളയിലും താങ്ങായി നിന്നവർ...... എൻ പ്രിയ കൂട്ടുകാർ പിച്ചവെച്ചോടാൻ പഠിച്ചോരു കാലത്ത് പിഞ്ചിളം കാൽകളാൽ മണ്ണിലൂടോടവെ പുറകെയായ് വന്നെന്റെ പേര് ചോദിച്ചവർ പിന്നിട്ട പാഥകളിൽ എങ്ങോ മറന്നവർ ബാല്യകാലത്തിലെ കൂട്ടുകാരൊക്കെയും കൗമാരകാലത്തിൽ വേർപിരിഞ്ഞീടുന്നു കൗമാര, യൗവന, കാലമെത്തുംമ്പോഴോ തേടുന്നു നാം പുതു മേച്ചിൽ പുറങ്ങളും സൗഹൃദം എന്നത് നിർവചിച്ചീടുവാൻ വാക്കുകളില്ലെന്റെ  പുസ്തകത്താളിലായ് എങ്കിലും ഒന്നുഞാൻ ചൊല്ലുന്നു അവരെന്റെ ജീവനാണെന്നുടെ പ്രീയ കൂട്ടുകാർ ഇരവുകൾ പകലാക്കാൻഎത്തുന്നവർ ഇരുളിലൊരു കൂട്ടായ് കൂടെ നടപ്പവർ ഇടനെഞ്ചു പൊട്ടുന്ന വേളകളിലെപ്പോഴും ഇടറിവീഴാതെന്റെ കൂടെ നിൽക്കുന്നവർ പ്രിയ കൂട്ടുകാരാ ഞാൻ ചൊല്ലുന്നു നന്ദി പ്രിയരായി നങ്ങളെൻ കൂടെ നിന്നതിനാൽ പ്രീയങ്ങളൊക്കെയും വേണ്ടെന് വെച്ചെന്റെ പ്രീയങ്ങൾക്കായ് കൂട്ടു വന്നതിനായ്                   റോബിൻ കൈതപ്പറമ്പ് .......

റോബിൻ കൈതപ്പറമ്പ്

പുഞ്ചിരി തൂകുന്ന മുഖ:വുമായി എന്റെ ജീവിത യാത്രയിൽ കൂട്ടായി വന്നവർ

User Rating: Be the first one !

      സുഹൃത്ത് (കവിത)
പുഞ്ചിരി തൂകുന്ന മുഖ:വുമായി എന്റെ
ജീവിത യാത്രയിൽ കൂട്ടായി വന്നവർ
ഓരോരോ ജീവിത വേളയിലും
താങ്ങായി നിന്നവർ…… എൻ പ്രിയ കൂട്ടുകാർ

പിച്ചവെച്ചോടാൻ പഠിച്ചോരു കാലത്ത്
പിഞ്ചിളം കാൽകളാൽ മണ്ണിലൂടോടവെ
പുറകെയായ് വന്നെന്റെ പേര് ചോദിച്ചവർ
പിന്നിട്ട പാഥകളിൽ എങ്ങോ മറന്നവർ

ബാല്യകാലത്തിലെ കൂട്ടുകാരൊക്കെയും
കൗമാരകാലത്തിൽ വേർപിരിഞ്ഞീടുന്നു
കൗമാര, യൗവന, കാലമെത്തുംമ്പോഴോ
തേടുന്നു നാം പുതു മേച്ചിൽ പുറങ്ങളും

സൗഹൃദം എന്നത് നിർവചിച്ചീടുവാൻ
വാക്കുകളില്ലെന്റെ  പുസ്തകത്താളിലായ്
എങ്കിലും ഒന്നുഞാൻ ചൊല്ലുന്നു അവരെന്റെ
ജീവനാണെന്നുടെ പ്രീയ കൂട്ടുകാർ

ഇരവുകൾ പകലാക്കാൻഎത്തുന്നവർ
ഇരുളിലൊരു കൂട്ടായ് കൂടെ നടപ്പവർ
ഇടനെഞ്ചു പൊട്ടുന്ന വേളകളിലെപ്പോഴും
ഇടറിവീഴാതെന്റെ കൂടെ നിൽക്കുന്നവർ

പ്രിയ കൂട്ടുകാരാ ഞാൻ ചൊല്ലുന്നു നന്ദി
പ്രിയരായി നങ്ങളെൻ കൂടെ നിന്നതിനാൽ
പ്രീയങ്ങളൊക്കെയും വേണ്ടെന് വെച്ചെന്റെ
പ്രീയങ്ങൾക്കായ് കൂട്ടു വന്നതിനായ്
                  റോബിൻ കൈതപ്പറമ്പ് …….

Check Also

ഷിക്കാഗോ യൂണിവേഴ്സിറ്റി പ്രഫസർ യമുന കൃഷ്ണന് ഇൻഫോസിസ് അവാർഡ്

ഷിക്കാഗോ: ഇൻഫോസിസിന്‍റെ 2017 അവാർഡുകൾക്കായി തെരഞ്ഞെടുക്കപ്പെട്ട ആറു പേരിൽ ഷിക്കാഗോ യൂണിവേഴ്സിറ്റിയിലെ ഇന്ത്യൻ അമേരിക്കൻ പ്രഫസർ യമുന കൃഷ്ണനും ഉൾപ്പെടുന്നു. …

Leave a Reply

Your email address will not be published. Required fields are marked *