ലണ്ടൻ: വിഖ്യാത ഹോളിവുഡ് നടൻ ജോണി ഡെപ്, ഡോണൾഡ് ട്രംപിനെതിരെ ഉയർത്തിയ ‘ഭീഷണി’ വിവാദമായി. എപ്പോഴാണ് അവസാനമായി പ്രഡിഡൻറ് ഒരു നടനാൽ കൊല്ലപ്പെട്ടതെന്നറിയുമോ? എന്ന ചോദ്യമാണ് ഡെപ്പിന് വിനയായിരിക്കുന്നത്. ലണ്ടനിൽ നടന്ന ഗ്ലാറ്റോൻബറി ഫെസ്റ്റിവലിൽ തെൻറ  ‘ദ ലിബർട്ടൈൻ’ എന്ന ചിത്രത്തിെൻറ പ്രചാരണാർഥം നടന്ന ചടങ്ങിൽ ആണ് അദ്ദേഹം ഇത്തരമൊരു ചോദ്യം ഉയർത്തിയത്. 

‘‘നിങ്ങൾക്ക് ട്രംപിനെ ഇവിടെ കൊണ്ടുവരാൻ സാധിക്കുമോ’’ എന്നതായിരുന്നു അദ്ദേഹം ആദ്യം ഉന്നയിച്ചത്. ഇതുകേട്ടതോടെ സദസ്സിൽനിന്ന് പരിഹാസച്ചിരി ഉയർന്നു. ഇതോടെ നിങ്ങൾ എന്നെ പൂർണമായും തെറ്റിദ്ധരിച്ചിരിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം ‘‘എേപ്പാഴാണ് അവസാനമായി ഒരു പ്രസിഡൻറ് നടനാൽ വധിക്കെപ്പട്ടതെന്നറിയുമോ’’ എന്ന  ചോദ്യമെറിഞ്ഞു.  1865ൽ എബ്രഹാം ലിങ്കൺ, േജാൺ വിൽക്സ് ബൂത്ത് എന്ന നടനാൽ വധിക്കപ്പെട്ട കാര്യമാണ് ഇദ്ദേഹം സൂചിപ്പിച്ചതെന്ന് കരുതുന്നു. എന്നാൽ, പ്രശ്നമാകുമെന്ന് തോന്നിയ ജോണി ഡെപ് താനൊരു നടനല്ലെന്നും ജീവിച്ചുപോവാൻ വേണ്ടി ഒരു കള്ളം പറഞ്ഞതാണെന്നും  തിരുത്തി. 

യു.എസിലെ നിയമമനുസരിച്ച് പ്രസിഡൻറിനു നേർക്കുള്ള ഭീഷണി കൊടിയ കുറ്റകൃത്യമാണ്. വധമോ തട്ടിക്കൊണ്ടുപോവലോ ശരീരത്തെ മുറിപ്പെടുത്തലോ അടക്കം ജീവനുനേരെ ബോധപൂർവം ഉയർത്തുന്ന വെല്ലുവിളിക്ക് 871ാം വകുപ്പ് പ്രകാരം അഞ്ചുവർഷം വരെ തടവും അല്ലെങ്കിൽ പിഴയും ചുമത്താവുന്നതാണ്. വൈസ് പ്രസിഡൻറിനോ പ്രസിഡൻറ് സ്ഥാനാർഥികൾക്കെതിരിലോ ഉള്ളതാണെങ്കിലും ഇത് ബാധകമാവും. ജോണി ഡെപ്പിെൻറ പ്രസ്താവന  യു.എസിെൻറ രഹസ്യാന്വേഷണ വിഭാഗത്തിെൻറ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് എ.ബി.സി ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. എന്നാൽ, ഇൗ വിഷയം കോടതിക്കു മുമ്പാകെ എത്തുന്നപക്ഷം യു.എസ് ഭരണഘടനയുടെ പ്രഥമ ഭേദഗതിയിലുള്ള അഭിപ്രായ സ്വാതന്ത്ര്യത്തിെൻറ പരിധിയിൽ ഉൾപ്പെടുത്താനാണ് സാധ്യതയെന്നും അഭിപ്രായങ്ങളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here