ചെന്നൈ: തമിഴ്‌നാട് രാഷ് ട്രീയത്തിലേക്ക് സ്‌റ്റൈല്‍ മന്നന്‍ രജനികാന്ത് വരുന്നത് ഏറെ ചര്‍ച്ചചെയ്യുന്ന ഘട്ടത്തില്‍ അദ്ദേഹത്തിനെതിരേ ആഞ്ഞടിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി രംഗത്ത്. രജനി രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്നും അദ്ദേഹം എന്‍ഡിഎക്കൊപ്പം നിലയുറപ്പിക്കുമെന്നുമുള്ള വ്യക്തമായ സൂചന ലഭിച്ചിരിക്കെയാണ് ബിജെപി നേതാവ് തന്നെ രജനിക്ക് ആപ്പ് വച്ചിരിക്കുന്നത്. രജനികാന്ത് തട്ടിപ്പുകാരനാണെന്നാണ് സ്വാമി ആരോപിക്കുന്നത്. നടന്‍ രാഷ്ട്രീയത്തില്‍ വരരുതെന്നും സ്വാമി ഉപദേശിക്കുന്നു. മുമ്പ് പല പ്രമുഖരെയും വെട്ടിലാക്കുകയും കോടതി കയറ്റുകയും ചെയ്ത സ്വാമി പറയുന്നത് വെറുതെയാകുമോ? രജനിയുടെ വരവിന് തുടക്കത്തില്‍ തന്നെ ഉടക്കിടാനാണോ സ്വാമിയുടെ നീക്കം. രജനിയെ തടയുന്നതിലൂടെ സ്വാമി ലക്ഷ്യമിടുന്നതെന്ത്, തുടങ്ങി നിരവധി ചോദ്യങ്ങളാണ് ഇപ്പോള്‍ ഉയരുന്നത്.

ഇന്ത്യ ടുഡെയുമായി സംസാരിക്കുമ്പോഴാണ് സ്വാമി രജനികാന്തിനെതിരേ രംഗത്തെത്തിയത്. നടന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കരുതെന്ന് പറഞ്ഞ സ്വാമി സാമ്പത്തിക തിരിമറികള്‍ നടത്തുന്ന രജനിക്ക് രാഷ്ട്രീയം പ്രതിസന്ധി നിറഞ്ഞതായിരിക്കുമെന്നും പറയുന്നു. രജനികാന്തിനെ കുറിച്ച് തന്നെയാണോ രജനികാന്തിനെ കുറിച്ച് തന്നെയാണോ താങ്കള്‍ ഇത്തരത്തില്‍ സംസാരിക്കുന്നതെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് സ്വാമി കൂടുതല്‍ വിശദീകരണം നല്‍കി. വ്യക്തിപരമായി അറിയാം തനിക്ക് രജനിയെ വ്യക്തിപരമായി അറിയാമെന്നും അതുകൊണ്ടാണ് ഇക്കാര്യം പറയുന്നതെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. താന്‍ പറയുന്നതില്‍ തെറ്റില്ലെന്നും ഒരു തവണ പറഞ്ഞാല്‍ അത് നൂറ് തവണ പറഞ്ഞ പോലെയാണെന്നും രജനിയുടെ പ്രശസ്തമായ സിനിമാ സംഭാഷണം സൂചിപ്പിച്ച് സ്വാമി കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് കഴിഞ്ഞ ദിവസം രജനികാന്ത് തന്നെ തുറന്നു സമ്മതിച്ചിരുന്നു. ഈ വാര്‍ത്തകള്‍ നിഷേധിക്കുന്നില്ലെന്നും അനിയോജ്യമായ സമയത്ത് പാര്‍ട്ടി തീരുമാനം സംബന്ധിച്ച് പ്രഖ്യാപിക്കുമെന്നുമാണ് രജനി കഴിഞ്ഞ ദിവസം പറഞ്ഞത്. ഡിസംബറില്‍ പ്രഖ്യാപനം രജനീകാന്തിന്റെ രാഷ്ട്രീയ പാര്‍ട്ടി ഡിസംബറില്‍ പ്രഖ്യാപിക്കുമെന്ന് നേരത്തെ തന്നെ വാര്‍ത്തകളുണ്ടായിരുന്നു. ആര്‍എസ്എസ് ചിന്തകന്‍ എസ് ഗുരുമൂര്‍ത്തി ഇക്കാര്യം വ്യക്തമാക്കി രംഗത്ത് വരികയും ചെയ്തിരുന്നു. എന്‍ഡിഎയോട് ചേര്‍ന്ന് നില്‍ക്കും സ്വന്തം പാര്‍ട്ടി രൂപീകരിച്ച് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്ന രജനീകാന്ത് എന്‍ഡിഎയോട് ചേര്‍ന്നാണ് പ്രവര്‍ത്തിക്കുകയെന്നും ഗുരുമൂര്‍ത്തി വ്യക്തമാക്കി. അതിനിടെയാണ് രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് താരം തന്നെ ശക്തമായ സൂചന പങ്കുവെച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here