ഷിക്കാഗോ സെന്റ്‌ തോമസ്‌ ഓർത്തോഡോക്സ് ഇടവകയുടെ കാവൽപിതാവും ഇന്ത്യയുടെ അപ്പോസ്തോലനുമായ പരിശുദ്ധ മാർ തൊമ്മശ്ലീഹായുടെ ദുഖറോനോയും അനുസ്‌മരണ പ്രഭാഷണവും ജൂലൈ 7 ,8,9 (വെള്ളി, ശനി, ഞായർ) തീയതികളിൽ ഭക്തിയാദരപൂർവ്വം കൊണ്ടാടുന്നു.

മലങ്കര ഓർത്തോഡോക്സ് സഭയുടെ അഹമ്മദാബാദ് ഭദ്രാസനാധിപനും കുന്നംകുളം ഭദ്രാസനത്തിന്റെ സഹായ മെത്രാപ്പോലീത്തയുമായ അഭിവന്ദ്യ ഡോ.ഗീവർഗീസ് മാർ യൂലിയോസ്‌ പെരുന്നാൾ ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിക്കും.  ചിക്കാഗോയിലുള്ള സഹോദരീ സഭകളുടെ ഇടയന്മാർ പെരുന്നാൾ ശുശ്രൂഷകൾക്ക് സഹകാർമികത്വം വഹിക്കും. 2017 – ലെ പെരുന്നാൾ ആഘോഷങ്ങൾ ജൂലൈ മാസം രണ്ടാംതീയതി ഞായറാഴ്ച വി.കുർബാനക്ക് ശേഷം ഇടവക വികാരി  ഫാ.ഹാം ജോസഫ്‌, ഡീക്കൻ ജോർജ് പൂവത്തൂർ എന്നിവർ ചേർന്ന് കൊടിയേറ്റുന്നതോടു കൂടി പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കമാകും.

ജൂലൈ 7 തീയതി വെള്ളിയാഴ്ച വൈകിട്ട് ആറര മണിക്ക്   സന്ധ്യാ നമസ്കാരവും , തുടർന്ന് വചന ശൂശ്രൂഷയും നടക്കും. 8 -ശനിയാഴ്ച രാവിലെ 11 മണി മുതൽ രാത്രി 09 മണിവരെ ഇടവക പെരുന്നാളിനോടനുബന്ധിച്ച് നടക്കുന്ന ഹാർവെസ്റ് ഫെസ്റ്റിവലും, ഭക്ഷ്യ-കലാമേളയും സംഘടിപ്പിച്ചിട്ടുണ്ട്‌.

ശനിയാഴ്ച 6.30 നു സന്ധ്യാ നമസ്കാരം, പ്രസംഗം, പ്രദിക്ഷണം, ധൂപപ്രാർത്ഥന എന്നിവ നടക്കും.  ഒൻപതാം തീയതി ഞായറാഴ്ച രാവിലെ 8.30 നു പ്രഭാത നമസ്കാരം, വിശുദ്ധ കുർബാന, റാസ, നേർച്ച വിളമ്പ് എന്നിവയോടെ പെരുന്നാൾ ആഘോഷങ്ങൾ സമാപിക്കും. ചിക്കാഗോ ചെണ്ട ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള ചെണ്ടമേള റാസക്ക് കൊഴുപ്പേകും.

മാർ തോമാശ്ലീഹാ പകര്‍ന്ന് തന്ന ക്രിസ്തീയ വിശ്വാസ പാരമ്പര്യമാണ് മലങ്കര സഭാവിശ്വാസികളുടെ വിശ്വാസത്തിന്റെ അടിസ്ഥാനം. മാര്‍ത്തോമശ്ലീഹാ പകര്‍ന്ന് തന്ന ക്രിസ്തീയ വിശ്വാസത്തിന് സാക്ഷ്യം വഹിക്കുവാനും, ആ പരിശുദ്ധ പിതാവിന്റെ മധ്യസ്ഥം തേടുവാനും, പെരുന്നാള്‍ ആഘോഷങ്ങളില്‍ പങ്കുകൊള്ളുവാനും ഏവരെയും സ്നേഹത്തോടെ ക്ഷണിക്കുന്നതായി ഇടവക വികാരി ഫാ. ഹാം ജോസഫ്, ട്രസ്റി ഷാജൻ വർഗീസ്‌, സെക്രട്ടറി കോശി ജോർജ് എന്നിവർ അറിയിച്ചു.
FR. HAM JOSEPH, VICAR (708) 856-7490

MR. KOSHY GEORGE (224) 489-8166

MR. SHAJAN VARGHESE (847) 997-8253

Stthomas

LEAVE A REPLY

Please enter your comment!
Please enter your name here