നോര്‍ത്ത് അമേരിക്കന്‍  പ്രവാസി മലയാളി സമൂഹത്തില്‍ ഫ്രീലാന്‍സ് പത്രപ്രവര്‍ത്തകര്‍, പ്രവാസി എഴുത്തുകാര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ തുടങ്ങിയ മേഖലകളില്‍ കഴിവു തെളിയിച്ചിട്ടുള്ള വ്യക്തികള്‍ക്ക് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക അവാര്‍ഡുകള്‍ നല്‍കി ആദരിക്കുന്നു.
അവാര്‍ഡ് ജേതാക്കളെ കണ്ടെത്തുന്നതിന്  വേണ്ടിയുള്ള കമ്മിറ്റികള്‍ രൂപീകരിച്ചു പ്രവര്‍ത്തനം ആരംഭിച്ചു.
 
ഫ്രീലാന്‍സ് അവാര്‍ഡ് കമ്മിറ്റി ചെയര്‍മാനായി ഇന്ത്യ പ്രസ് ക്ലബ് ജോയിന്റ് സെക്രട്ടറി പി.പി. ചെറിയാനും കമ്മിറ്റി അംഗങ്ങളായി ജോയിച്ചന്‍ പുതുക്കുളം, സുനില്‍ തൈമറ്റം തുടങ്ങിയവരും, ലിറ്റററി അവാര്‍ഡ് കമ്മിറ്റി ചെയര്‍മാനായി ഇന്ത്യാ പ്രസ് ക്ലബ് വൈസ് പ്രസിഡന്റ് രാജു പള്ളത്തും കമ്മിറ്റി അംഗങ്ങളായി ജെ. മാത്യൂസ്, ജോസ് കാടാപ്പുറം എന്നിവരും പ്രവര്‍ത്തിക്കും.

സാമൂഹ്യ പ്രവര്‍ത്തക അവാര്‍ഡ് കമ്മിറ്റിയുടെ ചുമതല പ്രസ് ക്ലബ് ഫിലാഡല്‍ഫിയ ചാപ്റ്റര്‍ പ്രസിഡന്റ് ജോബി ജോര്‍ജിനാണ്. ജീമോന്‍ ജോര്‍ജ്, ജയിംസ് വര്‍ഗീസ് തുടങ്ങിയവര്‍ കമ്മിറ്റി അംഗങ്ങളാണ്.

അവാര്‍ഡ് ജേതാക്കള്‍ക്ക് ഓഗസ്റ്റ് മാസം 24, 25,26 തീയതികളില്‍ ചിക്കാഗോയില്‍ അരങ്ങേറുന്ന ദേശീയ കോണ്‍ഫറന്‍സില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.

അവാര്‍ഡുകള്‍ക്ക് അപേക്ഷ സമര്പിക്കുന്നവര്‍ അമേരിക്കയിലെ സ്ഥിരം താമസക്കാരായിരിക്കണം  ലിറ്റററി അവാര്‍ഡിനുള്ള അപേക്ഷകര്‍ അവരുടെ ബിയോഡേറ്റയും പ്രസിദ്ധികരിച്ചിട്ടുള്ള പുസ്തകങ്ങളുടെ പേരുകളും, ഫ്രീലാസ് ജേര്ണലിസ്‌റ് അപേക്ഷകര്‍ അടുത്തകാലത്ത് പ്രസിദ്ധികരിച്ചിട്ടുള്ള ലേഖനങ്ങളും വാര്‍ത്തകുറുപ്പുകളുടെ ലിങ്കഗുകളും ബിയോഡേറ്റയും, സാമൂഹ്യ പ്രവര്‍ത്തകര്‍ അവരുടെ പ്ര വര്‍ത്തനങ്ങളെ കുറിച്ചുള്ള വിവരങ്ങളും ബിയോഡാറ്റയും, അയച്ചുതരേണ്ടതാണ്. 

അവാര്‍ഡുകളിലേക്ക് നാമനിര്‍ദേശം നല്‍കുന്നതിനും അവസരം ഉണ്ടായിരിക്കുന്നതാണ്, കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക:

പി.പി. ചെറിയാന്‍ : 2144504107
രാജു പള്ളത്ത് : 7324299529
ജോബി ജോര്‍ജ് : 2154702400.

LEAVE A REPLY

Please enter your comment!
Please enter your name here