ചിക്കാഗോ : ക്നാനായ സമുദായത്തെ മുഴുവന്‍ ദുഃഖത്തിലാഴ്ത്തി കാലം ചെയ്ത അഭിവന്ദ്യ മാര്‍ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്‍റെ ഓര്‍മകള്‍ അനുസ്മരിക്കുന്നതിനായി ചിക്കാഗോ കെ.സി.എസിന്‍റെ നേതൃത്വത്തില്‍ നടത്തപ്പെട്ട അനുസ്മരണ സമ്മേളനത്തില്‍ മുഖ്യ അതിഥിയായി കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ പങ്കെടുത്തു. കുന്നശ്ശേരി പിതാവിനെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും, പിതാവ് വഴി സഭയ്ക്കും, സമുദായത്തിനും ഉണ്ടായ നേട്ടങ്ങളെയും അദ്ദേഹം അനുസ്മരിച്ചു.

ജൂണ്‍ 21 ബുധനാഴ്ച വൈകുന്നേരം 7 മണിക്ക് കെ.സി.എസ്.കമ്യൂണിറ്റി സെന്‍ററില്‍ അഭിവന്ദ്യ കുന്നശ്ശേേരി പിതാവിന്‍റെ ആത്മശാന്തിക്കായുള്ള ഒപ്പീസ്സ് കര്‍മ്മം മാര്‍ പണ്ടാരശ്ശേരി പിതാവിന്‍റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തപ്പെട്ടു. തുടര്‍ന്ന് പ്രസിഡന്‍റ് ബിജു പൂത്തുറയില്‍ അദ്ധ്യക്ഷത വഹിച്ച അനുസ്മരണ സമ്മേളനത്തില്‍ , ക്നാനായ റീജിയണ്‍ ഡയറ്കടര്‍ റവ.ഫാ.തോമസ് മുളവനാന്‍, പ്രവാസി  ക്നാനായ കത്തോലിക്കാ ചെയര്‍മാന്‍ ബിനുതുരുത്തിയില്‍, കെ.ഡി.സി എന്‍.എ വൈസ് പ്രസിഡന്‍റ് മേയമ്മ വെട്ടിക്കാട്ട്, കെ.സി.സി. എന്‍.എ റീജിയണല്‍ വൈസ് പ്രസിഡന്‍റ് ജെയ്മോന്‍ നന്ദിക്കാട്ട്, മുന്‍.കെ.ഡി.എസ് ഭാരവാഹികളായ ജോണ്‍ എലക്കാട്ട്, ഇടുക്കി ജില്ലാ പഞ്ചായത്തു വൈസ് പ്രസിഡന്‍റ് തമ്പി മാനുങ്കല്‍, ജോണി പുത്തന്‍പറമ്പില്‍,  ജോയി വാച്ചാച്ചിറ, ജോസ് കണിയാലി, സൈമണ്‍ പള്ളിക്കുന്നേല്‍, സിറിയേക്ക് കൂവക്കാട്ടില്‍  ജോര്‍ജ്ജ് തോട്ടപ്പുറം, ജെയ്ബു കുളങ്ങര, സാബു നടുവീട്ടില്‍, ഷാജി എടാട്ട് തുടങ്ങി നിരവധി പേര്‍ അനുസ്മരിച്ചുകൊണ്ട് സംസാരിച്ചു. അഭിവന്ദ്യ  കുന്നശ്ശേരി പിതാവ് നല്ല ഒരു ക്നാനായക്കാരന്‍റെ ആള്‍രൂപമായിരുന്നു എന്നും , സഭയോട് ചേര്‍ന്നു നിന്നുകൊണ്ടുള്ള പ്രവര്‍ത്തന ശൈലി സ്വീകരിച്ചിട്ടുള്ള വ്യക്തിത്വത്തിന്‍റെ ഉടമയും,  ക്നാനായ പൈതൃകത്തിനുവേണ്ടി പ്രവര്‍ത്തിച്ച ധീരനായ പോരാളിയുമായിരുന്നു എന്ന് മാര്‍ പണ്ടാരശ്ശേരി പിതാവ് പറയുകയുണ്ടായി. ചിക്കാഗോയില്‍ എത്തുമ്പോഴെല്ലാം  കുന്നശ്ശേരി പിതാവ് താമസിക്കാറുണ്ടായിരുന്ന ചിക്കാഗോ  ക്നാനായ സമൂഹത്തിന്‍റെ സിരാകേന്ദ്രം കൂടിയായ കമ്മ്യൂണിറ്റി സെന്‍ററില്‍ വച്ച് നടത്തപ്പെട്ട അനുസ്മരണ സമ്മേളനത്തെ, അഭി.കുന്നശ്ശേരി പിതാവിനോട് ആദരവ് കാണിക്കാനുള്ള വേദിയായി മാറ്റിക്കൊണ്ട്, നൂറില്‍ പരം  ക്നാനായ മക്കള്‍ അന്നേ ദിവസം കമ്മ്യൂണിറ്റി സെന്‍ററില്‍ എത്തി ചേര്‍ന്നത്. അനുസ്മരണ സമ്മേളനത്തിന്‍റെ ക്രമീകരണങ്ങള്‍ക്ക് കെ.ഡി.എസ് എക്സിക്യൂട്ടിവ് അംഗങ്ങളായ ബിനു പൂത്തുറയില്‍, സാജു കണ്ണംമ്പള്ളി, ജോണിക്കുട്ടി പിള്ളവീട്ടില്‍, ഡിബിന്‍ വിലങ്ങുകല്ലേല്‍, ഷിബു മുളയാനിക്കുന്നേല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

kcs (1) kcs bishop 1 kcs boshop

LEAVE A REPLY

Please enter your comment!
Please enter your name here