ഷിക്കാഗോ: മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരിസ് ദൈവാലയത്തില്‍ വച്ച് ജൂണ്‍ 18 ഞായാഴ്ച രാവിലെ പത്തുമണിക്കത്തെ വി.കുര്‍ബാനയ്ക്കുശേഷം ഇടവകയിലെ എല്ലാ പിതാക്കാന്മാരേയും മുഖ്യകാര്‍മികനായിരുന്ന അസി..വികാരി റവ ഫാ ബോബന്‍ വട്ടേംബുറത്ത് ഫാദേഴ്‌സ് ഡേ പ്രമാണിച്ച് നടത്തിയ വി.ബലിയിലും പ്രാര്‍ത്ഥനയിലും ഏവരെയും ആശീര്‍വദിച്ചാദരിച്ചു.

റവ ഫാ. ബോബന്‍ വട്ടേംബുറത്ത് തന്റെ ആശംസാ പ്രസംഗത്തില്‍ എല്ലാ പിതാക്കാന്മാരയും അനുമോദിക്കയും ആശംസകള്‍ നേരുകയും ചെയ്യുന്നതായി പ്രിഖ്യാപിച്ചു. ആശ്വീര്‍വാദ സ്വീകരണത്തിനായി മദ്ബഹയ്ക്കുസമീപം കടന്നുവന്ന ഏവരും പ്രാര്‍ത്ഥനയിലും പങ്കെടുത്തതിന് ശേഷം പിരിഞ്ഞു അന്നേദിവസം വളരെ വിപുലമായി നടത്തുവന്നിരുന്ന ഫാദേഴ്‌സ് ഡേ ആഘോഷങ്ങള്‍ ദിവംഗതനായ കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപോലിത്താ അഭി. മാര്‍.കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ ദേഹവിയോഗത്തിലുള്ള ദുഖാചരണസൂചകമായി റദ്ദു ചെയ്ത് ലളിതമായിട്ടാണ് ചടങ്ങുകള്‍ ക്രിമികരിച്ചത്.

പി.ആര്‍.ഒ സ്റ്റീഫന്‍ ചൊള്ളമ്പേല്‍ അറിയിച്ചതാണിത്.

fathersday_pic2

LEAVE A REPLY

Please enter your comment!
Please enter your name here